യുഎസ് പര്യടനത്തിനെത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയെ വധിക്കാനുള്ള പദ്ധതി തകര്‍ത്തു

 


ബെര്‍ലിന്‍: (www.kvarttha.com 15.09.15) അടുത്തയാഴ്ച യുഎസ് പര്യടനത്തിനെത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയെ വധിക്കാനുള്ള പദ്ധതി യുഎസ് രഹസ്യാന്വേഷണ പോലീസ് തകര്‍ത്തതായി ജര്‍മന്‍ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് . യുഎസിലെ ടെക്‌സസില്‍ നിന്നുള്ള ജനപ്രതിനിധിയെ ഉദ്ധരിച്ച് ജര്‍മന്‍ വാര്‍ത്താ ഏജന്‍സിയാണ് വലിയ പ്രാധാന്യത്തോടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


പര്യടനത്തിനിടെ മാര്‍പാപ്പ ജനമധ്യത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന അവസരത്തില്‍ അദ്ദേഹത്തെ
അപായപ്പെടുത്താനായിരുന്നു പദ്ധതി. എന്നാല്‍ പദ്ധതിയെ കുറിച്ച് വിവരം ലഭിച്ച രഹസ്യാന്വേഷണ പോലീസ് കുറ്റവാളികളെ കണ്ടെത്തി പിടികൂടുകയായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്ന് വാര്‍ത്താ ഏജന്‍സി അറിയിച്ചു.

യുഎസ് പര്യടനത്തിനെത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയെ വധിക്കാനുള്ള പദ്ധതി തകര്‍ത്തു


Also Read:
കുഡ്‌ലു ബാങ്ക് കൊള്ള: മുഖ്യസൂത്രധാരനായ പൊതുപ്രവര്‍ത്തകന്‍ മുംബൈയില്‍ പിടിയില്‍

Keywords:  Conspiracy against Francis Marpappa , America, Germany, News, Report, Police, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia