Rahul Gandhi | 'കര്‍ണാടകയില്‍ ബിജെപിയെ പരാജയപ്പെടുത്തുകയല്ല തകര്‍ക്കുകയാണ് ചെയ്തത്; കാര്യങ്ങളെല്ലാം അവര്‍ക്ക് അനുകൂലമായിട്ടും ഞങ്ങള്‍ക്കതിന് സാധിച്ചു'; അടുത്തത് തെലങ്കാനയെന്നും രാഹുല്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂയോര്‍ക്: (www.kvartha.com) ബിജെപിയെ തകര്‍ക്കാന്‍ കഴിയുമെന്ന് കര്‍ണാടകയില്‍ കോണ്‍ഗ്രസ് കാണിച്ചുതന്നുവെന്ന് രാഹുല്‍ ഗാന്ധി. അവിടെ ബിജെപിയെ പരാജയപ്പെടുത്തുകയല്ല തകര്‍ക്കുകയാണ് ചെയ്തതെന്നും രാഹുല്‍ വ്യക്തമാക്കി. യുഎസില്‍ ഇന്‍ഡ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.

കര്‍ണാടകയിലെ വിജയത്തെക്കുറിച്ചും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലെ പ്രതീക്ഷകളെക്കുറിച്ചും രാഹുല്‍ തുറന്നു സംസാരിച്ചു.

രാഹുലിന്റെ പ്രസംഗം:

കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിജെപി എല്ലാ വഴികളും പരീക്ഷിച്ചു. മുഴുവന്‍ മാധ്യമങ്ങളും അവര്‍ക്കൊപ്പമുണ്ടായിരുന്നു. സര്‍കാരുകളും ഏജന്‍സികളും പണവും അവര്‍ക്കൊപ്പമുണ്ടായിരുന്നു. എല്ലാം അവര്‍ക്കുണ്ടായിരുന്നു. പക്ഷേ ഞങ്ങള്‍ അവരെ തകര്‍ത്തു. തെലങ്കാനയില്‍ ബിജെപിയെ തകര്‍ക്കുകയാണ് അടുത്ത നീക്കം. തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ തെലങ്കാനയില്‍ ബിജെപിയെ കണ്ടെത്താന്‍ പ്രയാസമായിരിക്കും.

Rahul Gandhi | 'കര്‍ണാടകയില്‍ ബിജെപിയെ പരാജയപ്പെടുത്തുകയല്ല തകര്‍ക്കുകയാണ് ചെയ്തത്; കാര്യങ്ങളെല്ലാം അവര്‍ക്ക് അനുകൂലമായിട്ടും ഞങ്ങള്‍ക്കതിന് സാധിച്ചു'; അടുത്തത് തെലങ്കാനയെന്നും രാഹുല്‍

തെലങ്കാനയെ കൂടാതെ രാജസ്താനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും തിരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. കര്‍ണാടകയില്‍ ബിജെപിയോട് ചെയ്തതു തന്നെ ഈ സംസ്ഥാനങ്ങളിലും ആവര്‍ത്തിക്കും. ബിജെപിയെ പരാജയപ്പെടുത്താന്‍ പോകുന്നത് കോണ്‍ഗ്രസല്ല, മറിച്ച് രാജസ്താനിലെയും മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും തെലങ്കാനയിലെയും ജനങ്ങളാണ് - എന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

Keywords:  Congress Will 'Decimate' BJP In Telangana, Other State Polls: Rahul Gandhi, New York, News, Politics, Rahul Gandhi, Congress, BJP, Telangana, Rajasthan, Madhya Pradesh, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia