Wazhma Ayoubi | ഏഷ്യാ കപ് ക്രികറ്റില്‍ പാകിസ്താനെ തകര്‍ത്ത ഇന്‍ഡ്യയ്ക്ക് അഭിനന്ദനവുമായി അഫ്ഗാനിസ്താന്‍ ഇന്‍ഫ്‌ളുവന്‍സര്‍ വസ്മ അയൂബി

 


കൊളംബോ: (www.kvartha.com) ഏഷ്യാ കപ് ക്രികറ്റില്‍ പാകിസ്താനെ തകര്‍ത്തെറിഞ്ഞ ഇന്‍ഡ്യയ്ക്ക് അഭിനന്ദനവുമായി അഫ്ഗാനിസ്താന്‍ സമൂഹ മാധ്യമ ഇന്‍ഫ്‌ളുവന്‍സര്‍ വസ്മ അയൂബി. അഫ്ഗാനിസ്താന്‍ ഏഷ്യാ കപ് സൂപര്‍ ഫോറിലെത്താതെ പുറത്തായതിന് പിന്നാലെ ഇനി ഇന്‍ഡ്യയെയാണ് പിന്തുണയ്ക്കുന്നതെന്ന് വസ്മ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇന്‍ഡ്യയെപ്പോലെ ഏകദിന ലോക കപില്‍ അഫ്ഗാനിസ്താന്‍ പാകിസ്താനെ തോല്‍പിക്കുന്നതു കാണാന്‍ കാത്തിരിക്കുകയാണെന്നും വസ്മ എക്‌സ് പ്ലാറ്റ്‌ഫോമില്‍ (ട്വിറ്റര്‍) അവകാശപ്പെട്ടു.

ഇന്‍ഡ്യന്‍ ജഴ്‌സി ധരിച്ചു നില്‍ക്കുന്ന ചിത്രവും അവര്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. 'അഭിനന്ദനങ്ങള്‍ ഭാരത്' എന്നാണു ചിത്രത്തോടൊപ്പം വസ്മ കുറിച്ചിരിക്കുന്നത്. പാകിസ്താനെതിരെ അഞ്ച് വികറ്റ് നേടിയ കുല്‍ദീപ് യാദവിനെയും വസ്മ അഭിനന്ദിച്ചിട്ടുണ്ട്. അഫ്ഗാനിസ്താന്‍ സ്വദേശിയായ വസ്മ യുഎഇയിലാണു താമസിക്കുന്നത്.

Wazhma Ayoubi | ഏഷ്യാ കപ് ക്രികറ്റില്‍ പാകിസ്താനെ തകര്‍ത്ത ഇന്‍ഡ്യയ്ക്ക് അഭിനന്ദനവുമായി അഫ്ഗാനിസ്താന്‍ ഇന്‍ഫ്‌ളുവന്‍സര്‍ വസ്മ അയൂബി

ഏഷ്യാ കപ് സൂപര്‍ ഫോര്‍ മത്സരത്തില്‍ പാകിസ്താനെതിരെ ഇന്‍ഡ്യ 228 റണ്‍സിന്റെ കൂറ്റന്‍ വിജയമാണു സ്വന്തമാക്കിയത്. ഇന്‍ഡ്യ 50 ഓവറില്‍ രണ്ടു വികറ്റ് നഷ്ടത്തില്‍ 356 റണ്‍സെടുത്തപ്പോള്‍ പാകിസ്താന്റെ മറുപടി 32 ഓവറില്‍ 128 റണ്‍സില്‍ അവസാനിച്ചു. ഇന്‍ഡ്യയ്ക്കായി വിരാട് കോലിയും കെഎല്‍ രാഹുലും സെഞ്ചുറി നേടി. ഏകദിനത്തിലെ 13,000 റണ്‍സെന്ന നാഴികക്കല്ലും കോലി പിന്നിട്ടു. രാജ്യാന്തര ഏകദിനത്തില്‍ 13,000 റണ്‍സ് തികയ്ക്കുന്ന അഞ്ചാമത്തെ താരമാണ് കോലി.

Keywords:  Congratulations Bharat, Wazhma Ayoubi's tweet after India beat Pakistan, Columbo, News, Congratulations Bharat, Wazhma Ayoubi, Asia Cup, Pakistan, Afghanistan, Virad Kohli, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia