SWISS-TOWER 24/07/2023

വിമതര്‍ക്ക് മുന്നേറ്റം, കോംഗോയില്‍ കൂട്ടപ്പാലായനം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വിമതര്‍ക്ക്  മുന്നേറ്റം, കോംഗോയില്‍ കൂട്ടപ്പാലായനം
ഗോമ: ഡെമാക്രറ്റിക് റിപ്പബ്ലിക് ഒഫ് കോംഗോയുടെ കിഴക്കന്‍ നഗരമായി ഗോമയില്‍ വിമത സേനയുടെ മുന്നേറ്റം. ഗോമയുടെ നിയന്ത്രണം വിമതര്‍ ഏറ്റെടുത്തു. ഇതോടെ മേഖലയില്‍ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നതായി യുഎന്‍ റിപ്പോര്‍ട്ട് ചെയ്തു.

എം23 വിമതര്‍ നിയന്ത്രണം ഏറ്റെടുത്തതോടെ പതിനായിരങ്ങളാണു ഗ്രാമങ്ങളില്‍ നിന്നും അഭയാര്‍ഥഇ ക്യാംപുകളില്‍ നിന്നും പാലായനം ചെയ്യുന്നത്. അഭയാര്‍ഥി ക്യാംപുകള്‍ മിക്കവയും അക്രമ ഭീഷണിയിലാണ്. ഭക്ഷണമോ മരുന്നോ വേണ്ടത്ര ലഭിക്കുന്നില്ല. കുട്ടികള്‍ മാതാപിതാക്കളില്‍ നിന്നു വേര്‍പെട്ടു പോയിരിക്കുകയാണെന്നും ഇവരെ വിമതര്‍ യുദ്ധത്തിന് ഉപയോഗിക്കുമെന്നു യുനിസെഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എട്ടു മാസം മുന്‍പാണു എം23 എന്ന വിമത സേന രൂപീകരിക്കപ്പെട്ടത്. സൈന്യത്തിലെ ആഭ്യന്തര കലഹത്തില്‍ പുറത്താക്കപ്പെട്ടവര്‍ ചേര്‍ന്നു രൂപീകരിച്ചതാണ് എം23. ഇവര്‍ക്കു റുവാണ്ട, ഉഗാണ്ട എന്നീ രാജ്യങ്ങളുടെ പിന്തുണയുണ്ട്. പ്രസിഡന്റ് ജോസഫ് കബിലയുടെ കൊട്ടാരം സ്ഥിതിചെയ്യുന്ന കിഷന്‍സായിലേക്കു മാര്‍ച്ച് ചെയ്യുമെന്നു വിമതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Key Words:
Rebels , Eastern Congo, Regional summit, Political conflict, Fighters ,M23 group, Rwanda, Lake Kivu , Goma , Rwandan border,  Kinshasa, Protesters , Women ,United Nations ,Great Lakes, Bosco Ntaganda,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia