ജുലൈ 9ന് ലോകത്തെ ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകളെ മാരക വൈറസ് അക്രമിക്കും
Jul 7, 2012, 16:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂയോര്‍ക്ക്: സൈബര്‍ലോകം കാത്തിരിക്കുന്ന ആ ഭീകര സമയം അടുത്തുവരുന്നു. ലോകത്തെമ്പാടുമുള്ള ലക്ഷക്കണക്കിന് ഇന്റര്‍നെറ്റ് ഉപഭോക്താക്കളെ ബാധിക്കുന്ന മാരകമായ വൈറസ് ജുലൈ ഒമ്പതിന് തിങ്കളാഴ്ച കമ്പ്യൂട്ടറുകളെ അക്രമിക്കും. അമേരിക്കയിലെ കമ്പ്യൂട്ടര്‍ വിദഗ്ദ്ധര്‍ ഇതിനകം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാല്‍വാര്‍ എന്ന പേരില്‍ ഉണ്ടായ വൈറസ് അക്രമത്തിന്റെ ഇരട്ടിയിലധികം നാശനഷ്ടം തിങ്കളാഴ്ചത്തെ അക്രമണത്തില്‍ നേരിടേണ്ടിവരുമെന്നാണ് സൈബര്‍ ലോകം കണക്കുകൂട്ടുന്നത്.
നേരത്തേ അക്രമണത്തിനിരയായ കമ്പ്യൂട്ടറുകളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കാന്‍ ഒരു സാധ്യതയുമില്ലെന്നാണ് വിദഗ്ദ്ധര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡി.എന്‍.എസ് ചേഞ്ചര്‍ എന്ന പേരിലാണ് വൈറസ് ഇറക്കുന്നത്. ഇവ ഗുരുതരമായ ഇന്റര്‍നെറ്റ് ട്രാഫിക്കുകള്‍ക്ക് കാരണമാകുമെന്നും കമ്പ്യൂട്ടറുകളുടെ ഡൊമൈന്‍നൈമും, വെബ് ബ്രൗസറുകളും, തകര്‍ക്കുമെന്നുമാണ് സൈബര്‍ലോകത്തെ വിദഗ്ദ്ധര്‍ പറയുന്നത്.
അല്യുറോ എന്നതാണ് ഈ വൈറസുകളില്‍ ഏറ്റവും അപകടക്കാരിയായി അറിയപ്പെടുന്നത്. 2007ലാണ് ഡി.എന്‍.എസ് ചേഞ്ചര്‍ വൈറസുകളെ കണ്ടെത്തിയത്. ഈ വൈറസുകളുടെ അക്രമം കമ്പ്യൂട്ടര്‍ സര്‍വറുകളെ കാര്യമായി തന്നെ ബാധിക്കും. അമേരിക്കന്‍ സാങ്കേതിക വിദ്ഗദ്ധര്‍ നല്‍കുന്ന വിവരമനുസരിച്ചാണ് ജുലൈ ഒമ്പതിന് വൈറസ് അക്രമണം നടക്കുമെന്ന് വ്യക്തമാക്കുന്നത്. സോഷ്യല്‍നെറ്റ്‌വര്‍ക്ക് ഭീമന്‍മാരായ ഫേസ്ബുക്ക്, ഗൂഗിള്‍ എന്നിവയ്ക്ക് നേരേയും വൈറസ് അക്രമം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
നേരത്തേ നടന്ന സൈബര്‍ അക്രമണത്തില്‍ മൂന്ന്‌ലക്ഷം കമ്പ്യൂട്ടറുകളാണ് താറുമാറായത്. ഇതില്‍ 69,000ലധികം അമേരിക്കന്‍ കമ്പ്യൂട്ടറുകളായിരുന്നു. ഇന്ത്യയും യൂറോപ്യന്‍ രാജ്യങ്ങളടക്കമുള്ള 12 ഓളം രാജ്യങ്ങളിലുള്ള കമ്പ്യൂട്ടര്‍ സംവിധാനങ്ങളെ അന്നത്തെ വൈറസ് അക്രമണം ഉലച്ചിരുന്നു. വന്‍കിട വ്യവസായ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും ഈ സൈബര്‍ അക്രമണത്തിന് ഇരയായിരുന്നു. രാജ്യങ്ങളുടെ പ്രവര്‍ത്തനം തന്നെ നിശ്ചമാക്കാന്‍ കെല്‍പ്പുള്ള അതിമാരകമായ കമ്പ്യൂട്ടര്‍ വൈറസ് അക്രമണത്തിന് സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്ര സഭയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫ്‌ളൈയിംഗ് എന്ന് പേരിട്ടിട്ടുള്ള ട്രോജന്‍ വൈറസ് ഇറാനിലെ കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്യാന്‍ വേണ്ടി നിര്‍മ്മിച്ചതാണെന്ന് നേരത്തേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
ഇതിനകം വന്നിട്ടുള്ള ഏറ്റവും മാരകമായ വൈറസിനെക്കാള്‍ നൂറിരട്ടി പ്രഹരശേഷിയുള്ളതാണ് ഫ്‌ളൈയിംഗ് വൈറസ്. ഇറാന്‍, സൗദി അറേബ്യ, സുഡാന്‍, ലബനണ്‍, ഈജിപ്ത് എന്നിവിടങ്ങളിലെ കമ്പ്യൂട്ടറുകളാണ് ഈ വൈറസിന്റെ അക്രമണങ്ങള്‍ക്ക് ഇരയായതെന്ന് റഷ്യന്‍ ഇന്റര്‍നെറ്റ് സെക്യൂരിറ്റി സ്ഥാപനമായ കാസ്പര്‍സ്‌കി കണ്ടെത്തിയിട്ടുണ്ട്. സ്റ്റെപ്പിലൂടെയോ, ചാററ് വിന്‍ഡോകളിലൂടെയോ നടത്തുന്ന സംഭാഷണങ്ങള്‍ ചോര്‍ത്താനും തൊട്ടടുത്തുള്ള ബ്ലൂ ടൂത്ത് സംവിധാനമുള്ള മൊബൈല്‍ ഫോണുകളില്‍ നിന്നുപോലും വിവരങ്ങള്‍ ചോര്‍ത്താന്‍ സാധിക്കുന്ന വൈറസുകളാണ് ഫ്‌ളൈയിംഗ്. കമ്പ്യൂട്ടറുകളിലെ മൈക്രോഫോണ്‍ ഓണ്‍ ചെയ്യാനും സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യാനും ചാറ്റ് വിന്‍ഡോകളില്‍ ലോഗിന്‍ ചെയ്ത് വിവരങ്ങള്‍ ചോര്‍ത്താനുമൊക്കെ ഇതിലൂടെ സാധിക്കും. വൈറസ് അക്രമങ്ങളുടെ ഭീതിയില്‍ ലോകം ആശങ്കയോടെ കഴിയുമ്പോഴാണ് മറ്റൊരു വൈറസ് അക്രമണ ഭീതി ഇന്റര്‍നെറ്റ് ലോകത്തെ പിടിച്ചുലയ്ക്കുന്നത്.

Keywords: Newyork, Computer, Virus, July 9
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.