SWISS-TOWER 24/07/2023

ദലൈലാമയെ സഹായിച്ച 15 കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് ശിക്ഷ

 


ADVERTISEMENT

ബെയ്ജിങ്: (www.kvartha.com 28/01/2015) ചൈനയിലെ സുരക്ഷയ്ക്ക് ആഘാതം സൃഷ്ടിക്കുന്ന വിധത്തില്‍ ടിബറ്റന്‍ സ്വാതന്ത്ര്യസംഘടനയുടെ ഭാഗമാവുകയും ആത്മിയ നേതാവ് ദലൈലാമയ്ക്ക് ബുദ്ധി ഉപദേശിച്ചുനല്‍കുകയും ചെയ്ത പതിനഞ്ച് കമ്മ്യൂണിസ്റ്റ് നേതാക്കളെ അന്വേഷണസംഘം കണ്ടെത്തിയതായി ഒരു പാര്‍ട്ടി വക്താവ് ബുധനാഴ്ച അറിയിച്ചു.

ദലൈലാമയെ സഹായിച്ച 15 കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് ശിക്ഷടിബറ്റിലെ സമുദായഭിന്നതയ്ക്ക് കാരണമായിത്തീരുകയും 2008ലെ ചൈനീസ് നിയമങ്ങള്‍ക്കെതിരെ പൊരുതുകയും ചെയ്തവരാണ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന്റെ പിടിയിലായത്.

ഇതിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി പാര്‍ട്ടി ഏര്‍പ്പെടുത്തിയ സംഘത്തിന് കഴിഞ്ഞ വര്‍ഷമായിരുന്നു ഇതുമായി ബന്ധപ്പെട്ട സുപ്രധാനതെളിവ് ലഭിച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടി തങ്ങളുടെ വെബ്‌സൈറ്റില്‍ കുറിച്ചു. പാര്‍ട്ടിയെ തിരസ്‌കരിച്ചതിനും അച്ചടക്ക ലംഘനത്തിനുമെതിരെ പതിനഞ്ച് നേതാക്കള്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്നും പാര്‍ട്ടി വെബ്‌സൈറ്റില്‍ കുറിച്ചു



Keywords:  Dalai Lama, Punishment, Beijing, Chaina, World

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia