ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഗ്ലാസ്ഗോ: (www.kvartha.com 24.07.2014) ഇരുപതാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് തിരശ്ശീല ഉയര്‍ന്നു. സ്കോട് ലന്റിലെ ഗ്ലാസ്ഗോയില്‍ ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ 1.30 മണിയോടെയാണ് സെല്‍റ്റിക് ഫുട്ബോള്‍ മൈതാനത്ത് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങ് നടന്നത്.
നാടിന്റെ സാംസ്കാരിക പെരുമ വിളിച്ചോതിയ ഉദ്ഘാടന ചടങ്ങില്‍ എലിസബത്ത് രാജ്ഞിയാണ് ഗെയിംസിന് തുടക്കം കുറിച്ചതായി പ്രഖ്യാപിച്ചത്. ഉദ്ഘാടന ചടങ്ങില്‍ സ്കോട്ടിഷ് പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.
ആകാശത്ത് വര്‍ണം വിതറി സൈനിക വിമാനങ്ങളും പറന്നടുത്തു. രാജകീയ വാഹനത്തില്‍ എലിസബത്ത് രാജ്ഞി മൈതാനത്തേക്ക് ഇറങ്ങി. ഇതിനിടെ കോമണ്വെല്സ് തുടങ്ങുന്നതിനു മുന്നോടിയായി 70 രാജ്യങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കിയ ക്യൂന്‍സ് ബാറ്റണുമായി മാര്‍ക്ക് ബ്യൂമന്റ് സ്റ്റേഡിയത്തിന് പുറത്തെത്തി.
പിന്നെ കായിക താരങ്ങളുടെ മാര്‍ച്ച്പാസ്റ്റാണ് മൈതാനത്ത് നടന്നത്. ആദ്യം മൈതാനത്തേക്കെത്തിയത് കഴിഞ്ഞ തവണത്തെ ആതിഥേയ രാജ്യമായ ഇന്ത്യന്‍ സംഘമാണ്. തൊട്ടുപിന്നാലെ കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ താരങ്ങള്‍ അക്ഷരമാല ക്രമത്തില്‍ മൈതാനത്തേക്ക് മാര്‍ച്ച് ചെയ്തു.
ചടങ്ങില്‍ മത്സരത്തില്‍ പങ്കെടുക്കുന്ന ഓരോ രാജ്യങ്ങളുടെയും പതാകയും താരങ്ങളും മിന്നി മറഞ്ഞു. ഇനിയുള്ള പത്ത് ദിവസങ്ങളില്‍ ഗ്ലാസ്ഗോ നഗരവാസികള്‍ക്ക് ഉറക്കമില്ലാത്ത രാത്രിയാണ്. ട്രാക്കിലും ഫീല്‍ഡിലും പുതിയ ഉയരവും പുതിയ വേഗവും തേടിയുള്ള യാത്രയിലാണ് താരങ്ങള്‍.
20 ഇനങ്ങളാണ് വ്യാഴാഴ്ച മൈതാനത്ത് നടത്തുക. സൈക്ലിങ്ങ്, ജിംനാസ്റ്റിക്,ജൂഡോ,ട്രയാത്ലണ്,വെയിറ്റ്ലിഫ്റ്റിംങ് എന്നീ ഇനങ്ങളില്‍ പുതിയ റെക്കോര്‍ഡ് ഉണ്ടാകും എന്നാണ് പ്രതീക്ഷ. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ബാഡ്മിന്റണ്‍ മത്സരവും വ്യാഴാഴ്ച നടക്കും. മിക്സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ താരങ്ങള്‍ ഘാനയെയാണ് നേരിടുന്നത്.
വനിതാ ഹോക്കിയിലും ഇന്ത്യ വ്യാഴാഴ്ച മത്സരിക്കുന്നുണ്ട്. രാത്രി 8.30 ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യ കാനഡയെ നേരിടും. കൂടാതെ സ്ക്വാഷ് മത്സരത്തിലും വെയ്റ്റ് ലിഫ്റ്റിങ്ങിലും ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കുന്നുണ്ട്. വെള്ളിയാഴ്ച നടക്കുന്ന പുരുഷ ഹോക്കിയില്‍ ഇന്ത്യ വെയില്‍സിനെ നേരിടും. ട്രാക്കിലെ ആവേശപ്പോരാട്ടമായ അത്ലറ്റിക് മത്സരങ്ങള്‍ 27 ന് തുടങ്ങും.

Keywords: Commonwealth Games 2014: Opening ceremony - As it happened, Inauguration, Football, Badminton Championship, Indian athletes, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.