കൊളംബിയയില്‍ സ്‌കൂള്‍ ബസിന് തീപിടിച്ച് 31 വിദ്യാര്‍ത്ഥികള്‍ മരിച്ചു

 


ബൊഗോട്ട: (www.kvartha.com 19.05.2014) വടക്കന്‍ കൊളംബിയയില്‍ സ്‌കൂള്‍ ബസിന് തീപിടിച്ച് 31 വിദ്യാര്‍ത്ഥികള്‍ വെന്തു മരിച്ചു. ഞായറാഴ്ച രാത്രി കൊളംബിയയുടെ വടക്കന്‍ മേഖലയായ മഗ്ദലേന പ്രവിശ്യയിലാണ് അപകടം. അപകടത്തില്‍ പെട്ടവരെല്ലാം  14 വയസിനു താഴെയുള്ള കുട്ടികളാണ്.

നഗരത്തിലെ ഇവാഞ്ചലിക്കന്‍ ക്രിസ്റ്റ്യന്‍ ചര്‍ച്ചില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങി വരുമ്പോഴാണ് അപകടം. 25 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. പെട്രോള്‍ കള്ളക്കടത്തു നടത്താന്‍ ഈ ബസ് ഉപയോഗിക്കുന്നുണ്ടാവാമെന്നാണ് പ്രദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ടു ചെയ്തത്.

കൊളംബിയയില്‍ സ്‌കൂള്‍ ബസിന് തീപിടിച്ച് 31 വിദ്യാര്‍ത്ഥികള്‍ മരിച്ചു

മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് പോലീസ് അറിയിച്ചു. കത്തിക്കരിഞ്ഞ
ശരീരങ്ങളുടെയും പുക പടലങ്ങളുടെയും ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടു. കൊളംബിയന്‍ പ്രസിഡന്റ് ജുവാന്‍ മാന്വല്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Columbia: Many children die in bus fire, Bogota, School, Injured, Treatment, Hospital, Church, Media, Report, Police, Visit, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia