തീരത്തടിഞ്ഞത് 700 കോടിയിലധികം വിലവരുന്ന 960 കിലോയോളം മയക്കുമരുന്ന്; ഒളിപ്പിച്ചിരുന്നത് വാടെര്‍ പ്രൂഫ് ജാകെറ്റുകളില്‍

ലന്‍ഡന്‍: (www.kvartha.com 26.05.2021) തീരത്തടിഞ്ഞത് 700 കോടിയിലധികം വിലവരുന്ന 960 കിലോയോളം മയക്കുമരുന്ന്. വാടെര്‍ പ്രൂഫ് ജാകെറ്റുകളില്‍ ഒളിപ്പിച്ചിരുന്ന നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. യു കെയിലെ ഈസ്റ്റ് സസക്സ് തീരത്ത് തിങ്കളാഴ്ചയാണ് സംഭവം.

തീരത്തടിഞ്ഞത് 700 കോടിയിലധികം വിലവരുന്ന 960 കിലോയോളം മയക്കുമരുന്ന്; ഒളിപ്പിച്ചിരുന്നത് വാടെര്‍ പ്രൂഫ് ജാകെറ്റുകളില്‍

വിപണിയില്‍ ഇതിന് എഴുന്നൂറുകോടിയില്‍ അധികം വിലവരുമെന്നാണ് കണക്കാക്കുന്നതെന്ന് പൊലീസ് പറഞ്ഞു. രണ്ട് പാകെറ്റുകളിലായി വെള്ളം കടക്കാത്ത വിധത്തില്‍ 'ഭദ്രമായി' പൊതിഞ്ഞുസൂക്ഷിച്ചിരുന്ന നിലയിലാണ് മയക്കുമരുന്ന് തീരത്തേക്ക് അടിഞ്ഞതെന്ന് നാഷണല്‍ ക്രൈം ഏജന്‍സി(എന്‍ സി എ) അറിയിച്ചു. മയക്കുമരുന്ന് തെക്കേ അമേരിക്കയില്‍നിന്ന് എത്തിയതാവാമെന്ന് കരുതുന്നതായി എന്‍ സി എ ബ്രാഞ്ച് കമാന്‍ഡര്‍ മാര്‍ടിന്‍ ഗ്രേസ് ബി ബി സിയോടു പ്രതികരിച്ചു.

സാമ്പിള്‍ പരിശോധനയില്‍ കൊക്കെയ്ന്‍ ആണെന്ന് സ്ഥിരീകരിച്ചെങ്കിലും സമ്പൂര്‍ണ ഫോറന്‍സിക് പരിശോധന നടത്തുമെന്നും എന്‍ സി എ വ്യക്തമാക്കി. വെള്ളം കടക്കാത്ത വിധത്തില്‍ പൊതിഞ്ഞ മയക്കുമരുന്ന് ലൈഫ് ജാകെറ്റുകളില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു. വെള്ളത്തിനു മീതേ പൊങ്ങിക്കിടക്കാനായിരുന്നു ഇതെന്ന് എന്‍ സി എ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 80 മില്യന്‍ യൂറോ(ഏകദേശം 711 കോടി രൂപ വില വരുന്ന കൊക്കെയ്നാണ് ഈ പാകെറ്റുകളില്‍ ഉണ്ടായിരുന്നത്.

പാകെറ്റുകള്‍ തീരത്തടിഞ്ഞു കിടക്കുന്നത് കണ്ടവരാണ് പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് സസ്‌ക്സ് പൊലീസ് സ്ഥലത്തെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

തീരത്തടിഞ്ഞത് 700 കോടിയിലധികം വിലവരുന്ന 960 കിലോയോളം മയക്കുമരുന്ന്; ഒളിപ്പിച്ചിരുന്നത് വാടെര്‍ പ്രൂഫ് ജാകെറ്റുകളില്‍

തീരത്തടിഞ്ഞത് 700 കോടിയിലധികം വിലവരുന്ന 960 കിലോയോളം മയക്കുമരുന്ന്; ഒളിപ്പിച്ചിരുന്നത് വാടെര്‍ പ്രൂഫ് ജാകെറ്റുകളില്‍

Keywords:  Cocaine worth £80m found washed up on East Sussex beaches, London, News, Drugs, Police, Seized, Sea, America, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia