നമ്മൾ പരിഹരിച്ചില്ലെങ്കിൽ നമ്മുടെ കുട്ടികൾ വെള്ളത്തിനും ഭക്ഷണത്തിനുമായി യുദ്ധങ്ങൾ നടത്തും: യൂറോപ്യൻ യൂനിയൻ

 


ബ്രസൽസ്: (www.kvartha.com 03.05.2021) വെള്ളത്തിനും ഭക്ഷണത്തിനുമായി ഇന്നത്തെ തലമുറയ്ക്ക് ഭാവിയിൽ യുദ്ധങ്ങൾ നടത്തേണ്ടുന്ന അവസ്ഥ വരുമെന്ന് യൂറോപ്യൻ യൂനിയന്റെ ഡെപ്യൂടി ചീഫ് മുന്നറിയിപ്പ് നൽകി. ലോ കാർബൺ എകോണമി സൃഷ്ടിക്കുന്നതിന് സാമൂഹിക നയവും കാലാവസ്ഥ നയവും സംയോജിപ്പിച്ചില്ലെങ്കിൽ, തൊഴിൽ നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്ന ആളുകളിൽ നിന്ന് ലോകം ഒരു തിരിച്ചടി നേരിടേണ്ടിവരുമെന്ന് യൂറോപ്യൻ യൂനിയൻ കമീഷൻ വൈസ് പ്രസിഡന്റ് ഫ്രാൻസ് ടിമ്മർമാൻ പറഞ്ഞു.

'അടിയന്തിര സാഹചര്യം എന്നത് മാത്രമല്ല, ബുദ്ധിമുട്ടുള്ള ഒരു കാര്യം കൂടിയാണ് ഇത്. നമ്മുടെ സമ്പദ്‌വ്യവസ്ഥയെ മാറ്റിയേ തീരൂ. അതുകൊണ്ട് വലിയ നേട്ടങ്ങളുണ്ട്. എന്നാൽ, ഇത് ഒരു വലിയ വെല്ലുവിളിയാണ്. ഇതിന്റെ ഏറ്റവും വലിയ ദോഷം സാമൂഹികമാണ്. നമ്മൾ പരിഹരിച്ചില്ലെങ്കിൽ, നമ്മുടെ കുട്ടികൾ വെള്ളത്തിനും ഭക്ഷണത്തിനുമായി യുദ്ധങ്ങൾ നടത്തും. യാതൊരു സംശയവുമില്ലാത്ത കാര്യമാണ്.' അദ്ദേഹം പറഞ്ഞു

കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നത് ആഗോളതാപനത്തെ നേരിടുന്നതിനേക്കാൾ എളുപ്പവും ചിലവ് കുറഞ്ഞതുമായിരിക്കും. എന്നിരുന്നാലും, ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് മാറുന്നത് കോൾ‌മൈനിംഗ് പോലുള്ള ചില പരമ്പരാഗത ജോലികളുടെ അവസരത്തെ ഇല്ലാതാക്കും. ഇത് സമൂഹത്തിന്റെ വിവിധ മേഖലകളെ ബാധിക്കും.

'ഫോസിൽ ഇന്ധന മേഖലകളിലും, പരമ്പരാഗത സാമ്പത്തിക വലയങ്ങളിലും ജോലി ചെയ്യുന്നവരുടെ താൽപര്യത്തെ ഇത് ബാധിക്കുമെന്നതിനാൽ ഈ മാറ്റം അവർ ഒട്ടും തന്നെ സ്വാഗതം ചെയ്യില്ല. അത്തരക്കാർ ഒത്തുചേരുന്നത് ഒരു വലിയ അപകടമാണ് സൃഷ്ടിക്കുക' അദ്ദേഹം കൂട്ടിച്ചേർത്തു

നമ്മൾ പരിഹരിച്ചില്ലെങ്കിൽ നമ്മുടെ കുട്ടികൾ വെള്ളത്തിനും ഭക്ഷണത്തിനുമായി യുദ്ധങ്ങൾ നടത്തും: യൂറോപ്യൻ യൂനിയൻ

യുവാക്കൾ സുരക്ഷിതമായ കാലാവസ്ഥയിൽ ജീവിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ പഴയ തലമുറയിൽ നിന്ന് ത്യാഗങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇന്നത്തെ പ്രായമായവരാണ് മുൻ തലമുറയുടെ ത്യാഗത്തിന്റെ ഗുണഭോക്താക്കൾ, ഇപ്പോൾ അവരോട് സ്വയം മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെടുകയാണെന്നും ടിമ്മർമാൻ പറഞ്ഞു.

എന്നുവച്ചാൽ 1930 -കളിലെ സാഹചര്യങ്ങളിലേക്ക് മടങ്ങാനല്ല ഞാൻ പറഞ്ഞത്. ഗുഹകളിലും പുൽമേടുകളിലും താമസിക്കാൻ ഞങ്ങൾ ആളുകളോട് ആവശ്യപ്പെടുന്നില്ല. ഭാവിയിലേക്ക് കൂടുതൽ മുന്നോട്ട് പോകാൻ നമുക്ക് കുറച്ചൊക്കെ ത്യാഗങ്ങൾ ചെയ്യേണ്ടി വരുമെന്നാണ് പറയുന്നത്.

കാർബൺ കുറയുമ്പോൾ സമൂഹത്തിനുണ്ടാകുന്ന നേട്ടങ്ങളെ കുറിച്ച് രാഷ്ട്രീയക്കാർ ജനങ്ങൾക്ക് പറഞ്ഞുകൊടുക്കാത്തത് കാലാവസ്ഥാ വിദഗ്ധർക്കിടയിൽ വർധിച്ചുവരുന്ന ആശങ്കയാണ് എന്ന് ടിമ്മർമാന്റെ മുന്നറിയിപ്പുകൾ ഇതിനോടകം തന്നേ സൂചിപ്പിക്കുന്നുണ്ട്.

1990 -ലെ ലെവലിനെ അപേക്ഷിച്ച് 2030 -ടെ മലിനീകരണം 55 ശതമാനമെങ്കിലും കുറയ്ക്കുകയെന്നതാണ് യൂറോപ്യൻ യൂനിയന്റെ കാലാവസ്ഥാ ലക്ഷ്യം. യുകെ, യുഎസ് ഇതുവരെ മുന്നോട്ട് വച്ചിരിക്കുന്ന ഏറ്റവും വലിയ കാലാവസ്ഥാ ലക്ഷ്യങ്ങളിൽ ഒന്നാണിതെന്നും. ഈ കൂട്ടായ്മയ്ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്ന് പ്രചാരകർ പറഞ്ഞതായും 55 ശതമാനമല്ല, 60 ശതമാനം ടാർഗെറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords:  News, World, War, Water, Food, European Union, Top-Headlines, EU deputy warns, Climate crisis, Climate crisis: our children face wars over food and water, EU deputy warns.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia