നവാസ് ഷെരീഫിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ ഇമ്രാന്‍ഖാന്റ റാലിക്ക് നേരെ വെടിവെയ്പ്

 


ഇസ്ലാമാബാദ്: (www.kvartha.com 15.08.2014) സ്വാതന്ത്ര്യദിനത്തില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ച ക്രിക്കറ്റ് താരം ഇമ്രാന്‍ഖാന്റ റാലിക്ക് നേരെ വെടിവെയ്പ്. പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ രാജി ആവശ്യപ്പെട്ട് ഇസ്ലാമാബാദില്‍ നടത്തിയ റാലിക്കു നേരെയാണ് വെടിവെപ്പുണ്ടായത്.

വെടിവെയ്പില്‍ ഇമ്രാന്‍ഖാന്റെ വാഹനം പൂര്‍ണമായും തകര്‍ന്നു. റാലി ഗുജ്‌റന്‍വാല നഗരത്തിലെത്തിയപ്പോള്‍  ഒരു സംഘം ആളുകള്‍ റാലിക്കിടയിലേക്ക് അതിക്രമിച്ചു കയറി വെടിയുതിര്‍ക്കുകയായിരുന്നു. സ്വാതന്ത്ര്യദിനത്തില്‍ അക്രമ സംഭവങ്ങളൊന്നും ഉണ്ടാകാതിരിക്കാന്‍ നഗരത്തില്‍  പൂര്‍ണ സുരക്ഷ ഏര്‍പെടുത്തിയിരുന്നു.

എന്നാല്‍ വെടിവെയ്പ് നടക്കുമ്പോള്‍ പോലീസിന്റെ ഭാഗത്തു നിന്നും അക്രമികള്‍ക്കെതിരെ നടപടിയുണ്ടായില്ലെന്ന് ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള തെഹ്‌രി കെ ഇന്‍സാഫ് പാര്‍ട്ടി ആരോപിച്ചു.

നവാസ് ഷെരീഫ് അധികാരത്തിലെത്തിയത് തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയാണെന്നാരോപിച്ചാണ് തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി പ്രതിഷേധ റാലി സംഘടിപ്പിച്ചത്. ഷെരീഫ്  സര്‍ക്കാര്‍ രാജി വെച്ച് പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും വരെ സമരം തുടരുമെന്ന് ഇമ്രാന്‍ഖാന്‍ പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ രാജിപ്രഖ്യാപനം വരെ കുത്തിയിരുപ്പ് സമരം നടത്തുമെന്നും ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചിരുന്നു.

നവാസ് ഷെരീഫിന്റെ രാജി ആവശ്യപ്പെട്ട്  നടത്തിയ ഇമ്രാന്‍ഖാന്റ റാലിക്ക് നേരെ വെടിവെയ്പ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ബദിയഡുക്ക മാവിനക്കട്ടയില്‍ കാറിടിച്ച് വഴിയാത്രക്കാരായ 2 പേര്‍ക്ക് ഗുരുതരം
Keywords:  Clashes in Pakistan after gun shots fired at Imran Khan's vehicle, Islamabad, Police, Resignation, Allegation, Strike, Election, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia