Chris Hipkins | ജസിന്തയുടെ പിന്‍ഗാമിയെത്തി; ന്യൂസിലന്‍ഡിനെ നയിക്കാന്‍ ഇനി ക്രിസ് ഹിപ്കിന്‍സ്; കോവിഡ് കാലത്തെ മികച്ച പ്രവര്‍ത്തനവുമായി ജനഹൃദയങ്ങളില്‍ കുടിയേറിയ ഹീറോ
Jan 21, 2023, 08:38 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വെലിംഗ്ടണ്: (www.kvartha.com) 44 കാരനായ ക്രിസ് ഹിപ്കിന്‍സ് ജസിന്തയുടെ പിന്‍ഗാമിയായി ന്യൂസിലന്‍ഡിന്റെ പുതിയ പ്രധാനമന്ത്രിയാകും. ജസിന്ത ആര്‍ഡണിന്റെ അപ്രതീക്ഷിത രാജിയാണ് ക്രിസ് ഹിപ്കിന്‍സിനെ പ്രധാനമന്ത്രി പദത്തിലെത്തിച്ചത്. ലേബര്‍ പാര്‍ടിയെ നയിക്കാന്‍ ഏകകണ്ഠമായി ക്രിസ് ഹിപ്കിനെ നാമനിര്‍ദേശം ചെയ്തിരുന്നു. പിന്നാലെയാണ് അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കാനും പാര്‍ടി തീരുമാനിച്ചത്.
ലേബര്‍ പാര്‍ടിയുടെ 64 നിയമസഭാ സാമാജികരുടെ യോഗത്തില്‍, പാര്‍ടിയുടെ അടുത്ത നേതാവായി ഹിപ്കിന്‍സ് ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്യും. ഞാറാഴ്ചയാണ് യോഗം. നിലവില്‍ ക്രിസ് ഹിപ്കിന്‍സ് ജസിന്ത മന്ത്രിസഭയിലെ പൊലീസ്, വിദ്യാഭ്യാസ പൊതുസേവന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ്. 2008ലാണ് ക്രിസ് ആദ്യമായി ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെത്തുന്നത്.
ഒക്ടോബറിലാണ് ന്യൂസിലന്‍ഡ് പൊതുതെരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എത്രകാലത്തേക്ക് ഹിപ്കിന്‍സിന് സ്ഥാനത്ത് തുടരാന്‍ കഴിയുമെന്നതില്‍ വ്യക്തതയില്ല. എംപിയെന്ന നിലയില്‍ എട്ടുമാസം കൂടിയാണ് അദ്ദേഹത്തിന് കാലാവധിയുള്ളത്.
2020 നവംബറില്‍ കോവിഡ് കൈകാര്യം ചെയ്യാന്‍ നിയോഗിക്കപ്പെട്ടത് ക്രിസ് ഹിപ്കിന്‍സ് ആയിരുന്നു. കോവിഡ് പ്രതിസന്ധികാലത്ത് മികച്ച പ്രവര്‍ത്തനവുമായി ജനഹൃദയങ്ങളില്‍ കുടിയേറിയ രാജ്യത്തിന്റെ ഹീറോ ആയിരുന്നു ക്രിസ് ഹിപ്കിന്‍സ്.
Keywords: News,World,Top-Headlines,Trending,international,Prime Minister,New Zealand,Politics,party,Political party,COVID-19,Health, Chris Hipkins To Be New Zealand PM After Jacinda Ardern Decides To Quit
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

