Hugging | സഹപ്രവര്‍ത്തകന്റെ വക ഒരൊറ്റ ആലിംഗനം; യുവതിയുടെ 3 വാരിയെല്ലുകള്‍ ഒടിഞ്ഞു; പിന്നീട് സംഭവിച്ചത്
Aug 17, 2022, 21:08 IST
ADVERTISEMENT
ഹുനാന്‍: (www.kvartha.com) സഹപ്രവര്‍ത്തകന്റെ വക ഒരൊറ്റ ആലിംഗനം. അതുമാത്രമേ അവള്‍ക്ക് ഓര്‍മയുണ്ടായിരുന്നുള്ളൂ. ജോലി സ്ഥലത്തുനിന്നും വേദന കൊണ്ട് പുളഞ്ഞാണ് അവള്‍ പിന്നീട് വീട്ടിലേക്ക് പോയത്. മാറിടമാകെ വേദന കൊണ്ട് പുളയുകയായിരുന്നു. അതു കഴിഞ്ഞ് രണ്ട് ദിവസങ്ങള്‍ കിടപ്പായി. ആശുപത്രിയില്‍ പോയാല്‍ പണം ചെലവാകുമെന്ന് ഭയന്ന് ചൂടുള്ള എണ്ണ നെഞ്ചില്‍ വെച്ച് സ്വയം ചികിത്സ നല്‍കി. എന്നിട്ടും വേദന പോയില്ല.
തുടര്‍ന്ന് ആശുപത്രിയില്‍ പോയി. എക്സ് റേ പരിശോധനയിലാണ് മൂന്ന് വാരിയെല്ലുകള്‍ ഒടിഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്. പിന്നെ ചികിത്സയും മരുന്നുമായി ഒരുപാട് പണം ചെലവായി. ജോലിക്ക് പോകാന്‍ പറ്റാത്തതിനാല്‍ വരുമാനവും മുട്ടി. നിവൃത്തിയില്ലാതെ ഒടുവില്‍ അവള്‍ നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിച്ചു. കോടതി, ഇക്കഴിഞ്ഞ ദിവസം നല്ലൊരു തുക നഷ്ടപരിഹാരമായി വിധിക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം മെയ് മാസം ചൈനയിലാണ് സംഭവം നടന്നത്. ഹുനാന്‍ പ്രവിശ്യയിലെ യൂയാംഗ് നഗരത്തിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരിക്കാണ് സുഹൃത്തിന്റെ ഒരൊറ്റ ആലിംഗനത്തില്‍ മൂന്ന് വാരിയെല്ലുകള്‍ ഒടിഞ്ഞത്.
ഓഫിസില്‍ നിന്നു പുറത്തുവരുന്ന വഴി ഒരു സുഹൃത്തുമായി സംസാരിക്കുന്നതിനിടെയാണ് അവളുടെ വാരിയെല്ല് ഒടിയാനിടയായ ആലിംഗനം നടന്നത്. ഒരു പുരുഷ സഹപ്രവര്‍ത്തകന്‍ അടുത്തു വന്ന് അവളെ മുറുക്കെ കെട്ടിപ്പിടിക്കുകയായിരുന്നു. ഒരൊന്നൊന്നര കെട്ടിപ്പിടിത്തമായിരുന്നു അതെന്ന് യുവതി പറയുന്നു. അതു കഴിഞ്ഞപ്പോള്‍ അവള്‍ക്ക് ശ്വാസം കഴിക്കാനായില്ല. ശരീരമാകെ തളര്‍ന്നു.
വലതു ഭാഗത്തെ രണ്ട് വാരിയെല്ലും ഇടതുഭാഗത്തെ ഒരെല്ലുമാണ് ഒടിഞ്ഞത്. ചികിത്സയ്ക്കായി നല്ല പണം ആവശ്യമായി വന്നു. ഒരാഴ്ച ആശുപത്രിയില്‍ കിടന്നപ്പോള്‍ വേദന കുറഞ്ഞു. അതു കഴിഞ്ഞ് വീട്ടില്‍ കുറച്ചു ദിവസം വിശ്രമിക്കേണ്ടി വന്നു. ശമ്പളമില്ലാത്ത ലീവ് എടുത്തതിനാല്‍ അവള്‍ സാമ്പത്തികമായി ആകെ ബുദ്ധിമുട്ടി.
അങ്ങനെ സഹായം അഭ്യര്‍ഥിച്ചാണ് തന്നെ കെട്ടിപ്പിടിച്ച സഹപ്രവര്‍ത്തകനെ തേടി അവള്‍ പോയത്. തന്റെ അവസ്ഥ അയാളോട് പറഞ്ഞ്, സാമ്പത്തികമായി സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. അയാള്‍ സമ്മതിച്ചില്ല. എല്ലു പൊട്ടിയത് തന്റെ ആലിംഗനം കാരണമാണ് എന്നതിന് തെളിവില്ല എന്നായിരുന്നു അയാളുടെ ന്യായം.
ഇതോടെയാണ്, യുന്‍ക്സിയിലെ കോടതിയില്‍ അവള്‍ കഴിഞ്ഞ വര്‍ഷം സുഹൃത്തിനെതിരെ പരാതി നല്‍കിയത്. തുടര്‍ന്ന് കോടതി സംഭവം വിശദമായി പരിശോധിച്ചു. ആശുപത്രിയില്‍ പോവുന്നതിനു മുമ്പുള്ള ദിവസങ്ങളില്‍ അവള്‍ മറ്റൊരു കാര്യത്തിലും ഇടപെട്ടില്ല എന്ന് കോടതി വിധിച്ചു. അവളുടെ എല്ലു പൊട്ടിയതിന് കാരണം ആലിംഗനമാണെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന്, അവള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി അയാളോട് ആവശ്യപ്പെട്ടു. പതിനായിരം യുവാന്‍ (1.16 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കാനാണ് കോടതി വിധിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.