Complaint | 'ജന്മദിനത്തില്‍ 6 വയസുകാരനോട് നഴ്‌സറി സ്‌കൂള്‍ അധ്യാപികയുടെ ക്രൂരത'; കളയാന്‍ വെച്ച ഭക്ഷണം കൂടി നിര്‍ബന്ധിച്ച് കഴിപ്പിച്ചതായി പരാതി
Oct 24, 2023, 12:21 IST
ബെയ്ജിങ്: (KVARTHA) ജന്മദിനത്തില്‍ ആറുവയസുകാരനോട് നഴ്‌സറി സ്‌കൂള്‍ അധ്യാപികയുടെ ക്രൂരത. കളയാന്‍ വെച്ച ഭക്ഷണം കൂടി നിര്‍ബന്ധിച്ച് കഴിപ്പിച്ചതായി പരാതി. സൗത് ചൈന മോണിങ് പോസ്റ്റ് ആണ് വാര്‍ത്ത റിപോര്‍ട് ചെയ്തത്. സെപ്റ്റംബര്‍ 15ന് വടക്കുകിഴക്കന്‍ ചൈനയിലെ ലിയാവോനിങ് പ്രവിശ്യയിലെ ക്വിന്റര്‍ഗാര്‍ടനിലാണ് സംഭവം.
കുട്ടി ഉച്ചഭക്ഷണം കഴിച്ചയുടനെ പാത്രത്തില്‍ ബാക്കിവെച്ച ഭക്ഷണം കൂടി അധ്യാപിക നിര്‍ബന്ധിച്ച് കഴിപ്പിച്ചെന്നാണ് ആരോപണം. തുടര്‍ന്ന് വീട്ടിലെത്തിയ കുട്ടി ഇക്കാര്യം ബന്ധുക്കളെ അറിയിച്ചു. ഇതോടെ അധ്യാപിക തങ്ങളുടെ കുട്ടിയെ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് മാതാപിതാക്കള്‍ പരാതി നല്‍കി. വയറു നിറയെ മത്തങ്ങ കഴിക്കേണ്ടി വന്നത് തങ്ങളുടെ കുട്ടിക്ക് അസുഖം വരാന്‍ കാരണമായെന്ന് ഇവര്‍ പറയുന്നു. പിറന്നാള്‍ ദിനത്തില്‍ പുതുവസ്ത്രം ധരിച്ച് സ്‌കൂളിലെത്തിയ മകന്‍ മുഷിഞ്ഞ വസ്ത്രവുമായാണ് വീട്ടിലെത്തിയതെന്നും മാതാപിതാക്കള്‍ പരാതിപ്പെടുന്നു.
ശരിയായി ഉച്ചഭക്ഷണം കഴിച്ച ശേഷം കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ ടീചര്‍ നിര്‍ബന്ധിച്ചെന്ന് കുട്ടി മുത്തശ്ശിയോട് പറഞ്ഞപ്പോഴാണ് രക്ഷിതാക്കള്‍ ഇക്കാര്യം അറിയുന്നത്. സംഭവത്തെക്കുറിച്ച് സ്‌കൂളില്‍ അറിയിച്ചതിനെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പലതവണ കാണാന്‍ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടതായി വൃത്തങ്ങളെ ഉദ്ധരിച്ച് ഔട്ലെറ്റ് റിപോര്‍ട് ചെയ്തു. എന്നാല്‍, പൊലീസ് ഇടപെടുന്നത് വരെ അവര്‍ക്ക് അകത്തേക്ക് പ്രവേശനാനുമതി നല്‍കിയില്ല. പരാതിയില്‍ അന്വേഷണം നടത്തിയതോടെ സംഭവം സത്യമാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.
അധ്യാപികയെ ഇന്‍സ്റ്റിറ്റിയൂടില്‍ നിന്ന് പുറത്താക്കണമെന്നും രക്ഷിതാക്കളോട് മാപ്പ് പറയണമെന്നും ബന്ധുക്കള്‍ സ്‌കൂള്‍ അധികൃതരോട് ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ചൈനയില്‍ റിപോര്‍ട് ചെയ്യുന്നത് ഇതാദ്യമല്ല. 2017 ല്‍, ചായോങ് ഏരിയയിലെ ആര്‍വൈബി എജ്യുകേഷന്റെ ഒരു പ്രീ സ്‌കൂള്‍ കുട്ടികളെ സൂചികൊണ്ട് ശിക്ഷിക്കുന്ന അധ്യാപകനെതിരെ ബെയ്ജിങ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് ലിയു എന്ന പേരുള്ള അധ്യാപികയെ 18 മാസം തടവിന് ശിക്ഷിക്കുകയും അഞ്ച് വര്‍ഷത്തേക്ക് കുട്ടികളുമായി ജോലി ചെയ്യുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു. വടക്കുകിഴക്കന്‍ ചൈനയിലെ കിന്റര്‍ഗാര്‍ടന്‍ അധ്യാപിക തന്റെ വിദ്യാര്‍ഥികളെ മര്‍ദിക്കുകയും നിലത്തേക്ക് വലിച്ചിഴയ്ക്കുകയും ചെയ്തതായി ആഗസ്റ്റില്‍ റിപോര്‍ട് ചെയ്തിരുന്നു. മൂക്കിന്റെ എല്ല് പൊട്ടിയ കുട്ടി സ്‌കൂളില്‍ പോക്ക് തന്നെ അവസാനിപ്പിക്കുകയായിരുന്നു.
Keywords: Chinese Teacher Forces 6-Year-Old Boy to Waste Food on Birthday, Fired, Beijing, News, Allegation, Compliant, CCTV, Chinese Teacher, Food, Birthday, Child, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.