Compensation | ഓണ്‍ലൈന്‍ ക്ലാസിനിടെ വളര്‍ത്തുപൂച്ച പ്രത്യക്ഷപ്പെട്ടത് 5 തവണ; ജോലിയില്‍ നിന്ന് പുറത്താക്കിയ അധ്യാപികയ്ക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

 


ബീജിങ്: (www.kvartha.com) ഓണ്‍ലൈന്‍ ക്ലാസിനിടെ വളര്‍ത്തുപൂച്ച പ്രത്യക്ഷപ്പെട്ടതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പുറത്താക്കിയ അധ്യാപികയ്ക്ക്  40,000 യുവാന്‍ (നാലു ലക്ഷം രൂപ)  നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി. ചൈനയിലെ ഗ്വാങ്ഷൂ നഗരത്തിലാണ് സംഭവം. 

Compensation | ഓണ്‍ലൈന്‍ ക്ലാസിനിടെ വളര്‍ത്തുപൂച്ച പ്രത്യക്ഷപ്പെട്ടത് 5 തവണ; ജോലിയില്‍ നിന്ന് പുറത്താക്കിയ അധ്യാപികയ്ക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

ജോലിയില്‍ നിന്ന് പിരിച്ചുവിട്ട നടപടിയെ ചോദ്യം ചെയ്ത് അധ്യാപിക പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. പിരിച്ചുവിടല്‍ അന്യായമാണെന്ന് കണ്ടെത്തിയ കോടതി അധ്യാപികയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. ലുവോ എന്ന ചിത്രകല അധ്യാപിക ഓണ്‍ലൈന്‍ ക്ലാസെടുക്കുന്നതിനിടെ അഞ്ച് തവണയാണ് പൂച്ച കാമറക്ക് മുന്നില്‍ പ്രത്യഷപ്പെട്ടത്. ഈ കാരണം ചൂണ്ടിക്കാട്ടി എഡ്ടെക് കംപനി അധ്യാപികയെ പുറത്താക്കുകയായിരുന്നു.

തീരുമാനത്തിനെതിരെ അധ്യാപിക അപീല്‍ നല്‍കിയെങ്കിലും നഷ്ടപരിഹാരം നല്‍കാന്‍ കംപനി ആദ്യം തയാറായില്ല. പിന്നീട് കംപനിയുടെ തീരുമാനത്തെ വിചാരണ കോടതിയില്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് നഷ്ടപരിഹാരം നല്‍കിയത്.

Keywords: Chinese teacher fired for her cat’s appearance in online class, awarded $6,000 compensation, Beijing, News, Teacher, Compensation, Online, Court, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia