Chinese Rocket | നാലാം തവണയും പതനം: 22 മെട്രിക് ടണ്‍ ഭാരമുള്ള ഭീമാകാരനായ ചൈനീസ് റോകറ്റിന് നിയന്ത്രണം വിട്ടു; ഭൂമിയിലേക്ക് പതിക്കുമോയെന്ന ആശങ്കയില്‍ ശാസ്ത്രലോകം
Nov 4, 2022, 17:40 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെയ്ജിങ്: (www.kvartha.com) രണ്ട് വര്‍ഷത്തിനിടെ നാലാമത്തെ തവണയും ചൈനീസ് റോകറ്റ് പതനത്തിലേക്ക്. 22 മെട്രിക് ടണ്‍ ഭാരമുള്ള ഭീമാകാരമായ ചൈനീസ് റോകറ്റ് ബൂസ്റ്റര്‍ നിയന്ത്രണം വിട്ടു. ഇപ്പോള്‍ ഈ കൂറ്റന്‍ ഭൂമിയിലേക്ക് പതിക്കുമോയെന്ന ആശങ്കയിലാണ് ശാസ്ത്രലോകം. റോകറ്റ് ബൂസ്റ്ററിന് നിയന്ത്രണം നഷ്ടപ്പെടുമെന്നും അതിന്റെ ഭാഗങ്ങള്‍ അടുത്ത ദിവസം തന്നെ ഭൂമിയില്‍ പതിക്കുമെന്നുമാണ് കരുതുന്നത്.
റോകറ്റ് ഭൂമിയില്‍ പതിക്കുമോയെന്നത് കുറഞ്ഞ അപകട സാധ്യതയുള്ള കാര്യമാണ്. എന്നാല്‍ അതോടൊപ്പം തന്നെ ഏറെ അപകട സാധ്യതയുള്ള ഒന്നുമാണതെന്ന് എയ്റോസ്പേസ് കോര്‍പറേഷന്റെ കണ്‍സള്‍ടന്റായ ടെഡ് മ്യൂല്‍ഹോപ്റ്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഭൂമിക്ക് മുകളിലൂടെ പുറന്തള്ളുന്ന ബഹിരാകാശ അവശിഷ്ടങ്ങള്‍ ഭൂമിയില്‍ പരിക്കേല്‍പിക്കാനുള്ള സാധ്യത 10,000ത്തില്‍ ഒന്നു മാത്രമാണെന്നാണ് നിയമം. യുഎസും യൂറോപും നിയമം പാലിക്കുമ്പോള്‍ ചൈനയുടെ റോകറ്റ് അതിരുകടന്നതായാണ് വിദഗ്ധരുടെ അഭിപ്രായം.
ചെറിയ ഉപഗ്രഹങ്ങളും ബഹിരാകാശ പേടകങ്ങളും ഭ്രമണപഥത്തില്‍ നിന്ന് വീഴുമ്പോള്‍ അതില്‍ ഭൂരിഭാഗവും അന്തരീക്ഷത്തില്‍ കത്തിത്തീരുകയാണ് ചെയ്യുന്നത്. അങ്ങനെ ഭൂമി അപകടാവസ്ഥ അതിജീവിക്കുന്നു. എന്നാല്‍ ലോംഗ് മാര്‍ച് 5ബി യുടെ കാമ്പ് ഏകദേശം 108 അടി (33 മീറ്റര്‍) നീളവും 48,500 പൗന്‍ഡ് (22 മെട്രിക് ടന്‍) ഭാരവുമാണ്. ഒക്ടോബര്‍ 31ന് വിക്ഷേപിച്ച ലോങ് മാര്‍ച് 5 ബി റോകറ്റിന്റെ വലിയ പ്രധാന ഭാഗമാണ് ഈ ഫാലിങ് ബൂസ്റ്റര്‍.
അത്രയും വലിപ്പവും പിണ്ഡവുമുള്ള ഒരു വസ്തു ഉപയോഗിച്ച്, റോകറ്റില്‍ നിന്നുള്ള വലിയ അവശിഷ്ടങ്ങള്‍ നിലനില്‍ക്കാനും ഭൂമിയിലെവിടെയെങ്കിലും പതിക്കാനും സാധ്യതയുണ്ട്. റോകറ്റിന്റെ 10 മുതല്‍ 40 ശതമാനം വരെ ഗ്രഹത്തിന്റെ ഉപരിതലത്തിലെത്താന്‍ കഴിയുമെന്ന് എയ്റോസ്പേസ് കോര്‍പറേഷന്‍ കണക്കാക്കുന്നു.
ലോങ് മാര്‍ച് 5 ബി ബൂസ്റ്ററില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ 2020 മെയ് മാസത്തില്‍ ഐവറി കോസ്റ്റില്‍ പതിച്ചിരുന്നു. ജൂലൈയിലെ വിക്ഷേപണത്തിന് ശേഷം ഒരു ലോംഗ് മാര്‍ച് 5 ബി റോകറ്റിന്റെ കഷണങ്ങള്‍ ഇന്‍ഡോനേഷ്യയില്‍ കണ്ടെത്തി. ഭാഗ്യവശാല്‍ രണ്ടിടത്തും ആര്‍ക്കും പരിക്ക് റിപോര്‍ട് ചെയ്തിട്ടില്ല.
ഭൂരിഭാഗം ബഹിരാകാശ യാത്രാ രാജ്യങ്ങളും ബഹിരാകാശ കംപനികളും ബഹിരാകാശത്തേക്ക് ഇത്രയും വലിപ്പമുള്ള വസ്തുക്കളെ വിക്ഷേപിക്കുമ്പോള്‍ മുന്‍കരുതലുകള്‍ എടുക്കുന്നുണ്ട്. എന്നാല്‍ ചൈനയുടെ ലോങ് മാര്‍ച് 5 ബിക്ക് വേണ്ടി അത്തരം മുന്‍കരുതലുകളൊന്നും എടുത്തിട്ടില്ലെന്നാണ് റിപോര്‍ട്. അതുകൊണ്ടാണ് അവര്‍ ഓരോ തവണ റോകറ്റ് വിക്ഷേപിക്കുമ്പോഴും ലോകം മുഴുവന്‍ ആശങ്കയിലാകുന്നത്. ചൈനീസ് ഉദ്യോഗസ്ഥര്‍ ബൂസ്റ്ററിന്റെ പാത നിരീക്ഷിക്കുന്നുണ്ടെന്നും റിപോര്‍ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

