Punishment | കനത്ത സുരക്ഷാവലയം ഭേദിച്ച് മൈതാനത്തിലേക്ക് ഓടിയെത്തി ഇഷ്ടതാരം ലയണല്‍ മെസ്സിയെ ആശ്ലേഷിച്ച് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ നേടിയ ആ കൗമാരക്കാരനെ പൊലീസ് പിടികൂടി; നല്‍കിയ ശിക്ഷ ഇങ്ങനെ
Jun 17, 2023, 15:22 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബീജിങ്: (www.kvartha.com) കനത്ത സുരക്ഷാവലയം ഭേദിച്ച് മൈതാനത്തിലേക്ക് ഓടിയെത്തി തന്റെ ഇഷ്ടതാരം ലയണല്‍ മെസ്സിയെ ആശ്ലേഷിച്ച് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ നേടിയ ആ കൗമാരക്കാരനെ പൊലീസ് പിടികൂടി. വ്യാഴാഴ്ച വര്‍കേഴ്‌സ് സ്റ്റേഡിയത്തില്‍ അര്‍ജന്റീനയും ആസ്‌ട്രേലിയയും തമ്മിലുള്ള സൗഹൃദപ്പോരിനിടെയാണ് സംഭവം.
കൗമാരക്കാരനെ പിടികൂടിയെങ്കിലും 18 വയസ്സ് തികയാത്തതിനാല്‍ നടപടിയുണ്ടാകില്ലെന്നുള്ള റിപോര്‍ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഡി എന്ന് പേരുള്ള 18കാരനെ പിടികൂടി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ബീജിങ് പൊലീസ് അറിയിച്ചു. എത്ര കാലത്തേക്കാണ് ശിക്ഷ എന്ന് വെളിപ്പെടുത്തിയിട്ടില്ല. 12 മാസത്തേക്ക് സമാന മത്സരങ്ങള്‍ക്ക് കാണിയായി സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്. ആരാധകന്‍ ക്ഷമാപണം നടത്തുകയും ശിക്ഷ അംഗീകരിക്കുകയും ചെയ്തതായും പൊലീസ് പറഞ്ഞു.
മത്സരത്തിനിടെ സുരക്ഷാ പൊലീസിന്റെ കണ്ണുവെട്ടിച്ച് മൈതാനത്തിലേക്ക് ഓടിയെത്തി മെസ്സിയെ കെട്ടിപ്പിടിക്കുകയും അര്‍ജന്റീന ഗോള്‍കീപര്‍ എമിലിയാനോ മാര്‍ടിനസിന് കൈകൊടുക്കുകയും ചെയ്ത ആരാധകന്റെ വീഡിയോ ലോകമെങ്ങുമുള്ള ഫുട്ബാള്‍ പ്രേമികള്‍ ഏറ്റെടുത്തിരുന്നു. മെസ്സിയുടെ പത്താം നമ്പര്‍ ജഴ്‌സിയണിഞ്ഞ് മൈതാനത്തിലെത്തിയ അവന്റെ പിറകെ സുരക്ഷ പൊലീസ് ഓടുമ്പോള്‍ സ്റ്റേഡിയത്തിലുണ്ടായിരുന്ന കാണികള്‍ ആര്‍പ്പുവിളികളും കൈയടികളുമായാണ് ആ നിമിഷങ്ങളെ ആഘോഷമാക്കിയത്.
ആഗ്രഹ സാഫല്യത്തിന് പിന്നാലെ മൈതാനത്ത് ആസ്‌ട്രേലിയയുടെ പെനാല്‍റ്റി ബോക്‌സില്‍ കിടന്ന് ആ ചൈനീസ് ആരാധകന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് 'പിടികൊടുത്തു'. അവര്‍ കൈയും കാലും പിടിച്ച് തൂക്കിയെടുത്ത് കൊണ്ടുപോകുമ്പോള്‍ സന്തോഷം മറച്ചുവെക്കാതെ ചിരിച്ചുകൊണ്ടിരുന്ന കൗമാരക്കാരന്റെ ദൃശ്യങ്ങളും അവന്റെ മൈതാനത്തെ 'കൈയേറ്റ'ത്തിനൊപ്പംതന്നെ വൈറലായിരുന്നു.
താന്‍ ചെയ്തത് ശരിയായില്ലെന്ന് പിന്നീട് 'മെസ്സി ഫാന്‍ ക്ലബി'ന് നല്‍കിയ അഭിമുഖത്തില്‍ ആരാധകന്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തിരുന്നു. അതോടൊപ്പം, സുരക്ഷാ പിഴവുകളെ വിമര്‍ശിക്കുകയും ചെയ്തു. 'തീര്‍ചയായും, ഞാന്‍ മൈതാനത്തിലെത്തിയ സംഭവം സുരക്ഷാ ജോലികളില്‍ പിഴവു സംഭവിച്ചിട്ടുണ്ടെന്ന് സെക്യൂരിറ്റി അധികൃതരെ ഉണര്‍ത്തുന്നതാണ്.
അതുകൊണ്ടാണ് എനിക്ക് അത്തരമൊരു അവസരം ലഭിച്ചത്. ഭാവിയില്‍ ബീജിങ്ങില്‍ ഒട്ടേറെ രാജ്യാന്തര മത്സരങ്ങള്‍ വരും. അപ്പോള്‍ സുരക്ഷാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു' -എന്ന് ആരാധകന്‍ പറഞ്ഞു. എന്റെ കായികക്ഷമത നന്നായിരുന്നുവെന്ന് ബോധ്യമായതോടെ മെസ്സിയെ ആലിംഗനം ചെയ്ത ശേഷം ഗോള്‍കീപര്‍ മാര്‍ടിനസിന്റെ നേരെ ഓടുകയായിരുന്നു.
മെസ്സിയെ ആശ്ലേഷിക്കാന്‍ എനിക്ക് കഴിഞ്ഞുവെന്നതില്‍ വലിയ സന്തോഷമുണ്ട്. എന്നാല്‍, അദ്ദേഹത്തിന്റെ ഓടോഗ്രാഫ് വാങ്ങാന്‍ കഴിയാതിരുന്നതില്‍ നിരാശയുമുണ്ടെന്നും ആരോധകന്‍ പറഞ്ഞു. അടുത്ത തവണ മിയാമിയില്‍ പോകുമ്പോള്‍ മെസ്സിയോട് ഓടോഗ്രാഫ് വാങ്ങുമെന്നും എന്നാല്‍ അത് ഇത്തവണത്തേതുപോലെ മൈതാനത്തേക്ക് കടന്നുകയറിയായിരിക്കില്ലെന്നും ആരാധകന്‍ പറയുന്നു. ബീജിങ്ങില്‍ അങ്ങനെ ചെയ്തതിന് എല്ലാവരോടും മാപ്പു ചോദിക്കുന്നുവെന്നും ലിയോ മെസ്സി 10 ഫാന്‍ ക്ലബ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആരാധകന്‍ വ്യക്തമാക്കുന്നു.
കൗമാരക്കാരനെ പിടികൂടിയെങ്കിലും 18 വയസ്സ് തികയാത്തതിനാല്‍ നടപടിയുണ്ടാകില്ലെന്നുള്ള റിപോര്‍ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഡി എന്ന് പേരുള്ള 18കാരനെ പിടികൂടി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ബീജിങ് പൊലീസ് അറിയിച്ചു. എത്ര കാലത്തേക്കാണ് ശിക്ഷ എന്ന് വെളിപ്പെടുത്തിയിട്ടില്ല. 12 മാസത്തേക്ക് സമാന മത്സരങ്ങള്‍ക്ക് കാണിയായി സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്. ആരാധകന്‍ ക്ഷമാപണം നടത്തുകയും ശിക്ഷ അംഗീകരിക്കുകയും ചെയ്തതായും പൊലീസ് പറഞ്ഞു.
മത്സരത്തിനിടെ സുരക്ഷാ പൊലീസിന്റെ കണ്ണുവെട്ടിച്ച് മൈതാനത്തിലേക്ക് ഓടിയെത്തി മെസ്സിയെ കെട്ടിപ്പിടിക്കുകയും അര്‍ജന്റീന ഗോള്‍കീപര്‍ എമിലിയാനോ മാര്‍ടിനസിന് കൈകൊടുക്കുകയും ചെയ്ത ആരാധകന്റെ വീഡിയോ ലോകമെങ്ങുമുള്ള ഫുട്ബാള്‍ പ്രേമികള്‍ ഏറ്റെടുത്തിരുന്നു. മെസ്സിയുടെ പത്താം നമ്പര്‍ ജഴ്‌സിയണിഞ്ഞ് മൈതാനത്തിലെത്തിയ അവന്റെ പിറകെ സുരക്ഷ പൊലീസ് ഓടുമ്പോള്‍ സ്റ്റേഡിയത്തിലുണ്ടായിരുന്ന കാണികള്‍ ആര്‍പ്പുവിളികളും കൈയടികളുമായാണ് ആ നിമിഷങ്ങളെ ആഘോഷമാക്കിയത്.
ആഗ്രഹ സാഫല്യത്തിന് പിന്നാലെ മൈതാനത്ത് ആസ്‌ട്രേലിയയുടെ പെനാല്‍റ്റി ബോക്‌സില്‍ കിടന്ന് ആ ചൈനീസ് ആരാധകന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് 'പിടികൊടുത്തു'. അവര്‍ കൈയും കാലും പിടിച്ച് തൂക്കിയെടുത്ത് കൊണ്ടുപോകുമ്പോള്‍ സന്തോഷം മറച്ചുവെക്കാതെ ചിരിച്ചുകൊണ്ടിരുന്ന കൗമാരക്കാരന്റെ ദൃശ്യങ്ങളും അവന്റെ മൈതാനത്തെ 'കൈയേറ്റ'ത്തിനൊപ്പംതന്നെ വൈറലായിരുന്നു.
താന്‍ ചെയ്തത് ശരിയായില്ലെന്ന് പിന്നീട് 'മെസ്സി ഫാന്‍ ക്ലബി'ന് നല്‍കിയ അഭിമുഖത്തില്‍ ആരാധകന്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തിരുന്നു. അതോടൊപ്പം, സുരക്ഷാ പിഴവുകളെ വിമര്‍ശിക്കുകയും ചെയ്തു. 'തീര്‍ചയായും, ഞാന്‍ മൈതാനത്തിലെത്തിയ സംഭവം സുരക്ഷാ ജോലികളില്‍ പിഴവു സംഭവിച്ചിട്ടുണ്ടെന്ന് സെക്യൂരിറ്റി അധികൃതരെ ഉണര്‍ത്തുന്നതാണ്.
അതുകൊണ്ടാണ് എനിക്ക് അത്തരമൊരു അവസരം ലഭിച്ചത്. ഭാവിയില്‍ ബീജിങ്ങില്‍ ഒട്ടേറെ രാജ്യാന്തര മത്സരങ്ങള്‍ വരും. അപ്പോള്‍ സുരക്ഷാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു' -എന്ന് ആരാധകന്‍ പറഞ്ഞു. എന്റെ കായികക്ഷമത നന്നായിരുന്നുവെന്ന് ബോധ്യമായതോടെ മെസ്സിയെ ആലിംഗനം ചെയ്ത ശേഷം ഗോള്‍കീപര്‍ മാര്‍ടിനസിന്റെ നേരെ ഓടുകയായിരുന്നു.
Keywords: Chinese police detains teenager who hugged Lionel Messi during a friendly match in Beijing, China, News, Football, Police, Video, Jail, Teenager, Media, Report, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.