Man Jailed | അയല്‍ക്കാരന്റെ കോഴികളെ പാര്‍പിച്ചിരിക്കുന്നയിടത്ത് അതിക്രമിച്ച് കയറി ഭയപ്പെടുത്തി കൊന്നതായി പരാതി; യുവാവിന് 6 മാസം തടവുശിക്ഷ
Apr 11, 2023, 11:06 IST
ബീജിങ്: (www.kvartha.com) അയല്‍ക്കാരന്റെ കോഴികളെ പാര്‍പിച്ചിരിക്കുന്നയിടത്ത് അതിക്രമിച്ച് കയറി ഭയപ്പെടുത്തി കൊന്നതായി പരാതി. സംഭവത്തില്‍ ചൈനയില്‍ ഗു എന്ന യുവാവിന് ആറുമാസം തടവുശിക്ഷ. ഹുനാന്‍ പ്രവിശ്യയിലാണ് സംഭവം എന്ന് ചൈന ഡെയ്‌ലി റിപോര്‍ട് ചെയ്യുന്നു.
പരാതിയില്‍ പറയുന്നത്: ചൊവ്വാഴ്ചയാണ് ഗു കോഴികളെ പേടിപ്പിച്ചു കൊല്ലാന്‍ അയല്‍ക്കാരന്റെ വീട്ടിലേക്ക് ചെന്നത്. അയല്‍ക്കാരനോട് പക വീട്ടുന്നതിന് വേണ്ടിയാണത്രെ ഇയാള്‍ അങ്ങനെ ചെയ്തത്. കോഴികളെ ഭയപ്പെടുത്താന്‍ വേണ്ടി ഫ്‌ലാഷ്ലൈറ്റുമായാണ് ഗു അയല്‍ക്കാരന്‍ വളര്‍ത്തുന്ന കോഴികളുടെ അടുത്തെത്തിയത്. ഇതുവഴി കോഴികള്‍ പരസ്പരം കൊത്തിച്ചാവും എന്നാണ് പ്രതി പ്രതീക്ഷിച്ചത്.
വെളിച്ചം കണ്ടതോടെ കോഴികളെല്ലാം തന്നെ കൂടിന്റെ ഒരു ഭാഗത്തേക്ക് മാറിപ്പോവുകയും അവിടെ വച്ച് രക്ഷപ്പെടാനുള്ള ശ്രമത്തില്‍ അവ പരസ്പരം അക്രമിക്കുകയും ചെയ്യുകയായിരുന്നു. ഇത് ആദ്യമായിട്ടല്ല ഗു അയല്‍ക്കാരന്റെ അധീനതയിലുള്ള കോഴികളെ പാര്‍പിച്ചിരിക്കുന്ന സ്ഥലത്തേക്ക് ചെല്ലുന്നത്. നേരത്തെ ഗു ഇങ്ങനെ അതിക്രമിച്ച് കയറിയപ്പോള്‍ 500 കോഴികളാണ് ചത്തത്. പിന്നാലെ, ഇയാള്‍ അറസ്റ്റിലാവുകയായിരുന്നു.
അതിന് ശേഷം കോഴികളുടെ ഉടമയ്ക്ക് ഏകദേശം 35000 രൂപ നഷ്ടപരിഹാരം നല്‍കാനും പൊലീസ് ഇയാളോട് ആവശ്യപ്പെട്ടു. എന്നാല്‍, അതോടെ ഗു -വിന് വീണ്ടും അമര്‍ഷം വരികയായിരുന്നു. അങ്ങനെ ഇയാള്‍ പിന്നേയും അയല്‍ക്കാരന്‍ കോഴികളെ പാര്‍പിച്ചിരിക്കുന്ന മൈതാനത്തിലേക്ക് അതിക്രമിച്ച് കയറുകയും കോഴികളെ ഭയപ്പെടുത്തി കൊല്ലാന്‍ ശ്രമിക്കുകയും ആയിരുന്നു. രണ്ട് തവണയായി നടത്തിയ ശ്രമത്തില്‍ ആകെ 1100 കോഴികള്‍ ചത്തതായി അധികൃതര്‍ പറയുന്നു.
2022 മുതലാണ് ഗുവും അയല്‍ക്കാരന്‍ സോംഗും തമ്മിലുള്ള വഴക്ക് ആരംഭിച്ചത്. ഗുവിന്റെ അതിര്‍ത്തിയില്‍ നില്‍ക്കുന്ന മരം അറിയിപ്പൊന്നും കൂടാതെ വെട്ടിമാറ്റിയതോടെയാണ് സോംഗും ഗുവും തമ്മിലുള്ള തര്‍ക്കം ആരംഭിച്ചത്. ഏതായാലും തുടരെ സോംഗിനെ ബുദ്ധിമുട്ടിച്ചതിന് ഇപ്പോള്‍ വീണ്ടും ഗു ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്.
Keywords: News, World, World-News, Jailed, Sentenced, Youth, Complaint, Arrested, Humor, Chinese Man Gets 6 Months In Jail For Scaring 1,100 Of His Neighbour's Chickens To Death.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.