Factory Fire | ചൈനയിലെ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ 38 മരണം; 2 പേരെ കാണാതായി
Nov 23, 2022, 08:57 IST
ADVERTISEMENT
ബെയ്ജിങ്: (www.kvartha.com) ചൈനയിലെ ഹെനന്‍ പ്രവിശ്യയിലെ തുണി ഫാക്ടറിയിലുണ്ടായ വന്‍ തീപിടുത്തത്തില്‍ 38 പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും രണ്ടുപേരെ കാണാതാകുകയും ചെയ്തായി റിപോര്‍ട്. തിങ്കളാഴ്ച ഉച്ചയോടെ വെല്‍ഡിങ് ജോലികള്‍ക്കിടെയുണ്ടായ തീപ്പൊരിയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. രാത്രി എട്ട് മണിയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
63 അഗ്‌നിശമനസേന വാഹനങ്ങള്‍ നാല് മണിക്കൂറെടുത്ത് തീയണച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം, നിയമങ്ങള്‍ പാലിക്കാതെയാണ് ഫാക്ടറി നടത്തി വന്നിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. കുറ്റവാളികളെ വിടില്ലെന്ന് പ്രസിഡന്റ് ഷി ജിന്‍പിങ് വ്യക്തമാക്കി.
Keywords: News,World,international,Beijing,Fire,Death,Injured,Missing, Chinese factory fire that died 38 caused by illegal welding
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

