Fine | സൈന്യത്തെ പരിഹസിച്ചതിന് ചൈനീസ് ഹാസ്യനടന്‍ അറസ്റ്റില്‍; പ്രശസ്തമായ കോമഡി ട്രൂപിന് വന്‍തുക പിഴ
May 20, 2023, 15:30 IST
ADVERTISEMENT
ഷാങ്ഹായ്: (www.kvartha.com) ചൈനയില്‍ കോമഡി പരിപാടിക്കിടെ നടത്തിയ സൈനിക പരാമര്‍ശം വന്‍ വിവാദമായി. ചൈനയിലെ ഏറ്റവും പ്രശസ്തമായ കലാസ്ഥാപനത്തിനാണ് സൈനിക തമാശ പാരയായത്. ഇതോടെ കോമഡി ട്രൂപിന് ചൈനീയ സര്‍കാര്‍ വന്‍തുക പിഴയിട്ടു.
'ഷാംങ്ഹായ് സിയാഗോ കള്‍ചര്‍ മീഡിയ' എന്ന കംപനിക്കാണ് സമൂഹത്തിന് ഉപദ്രവിക്കുന്ന നിലയിലെ പരാമര്‍ശമെന്ന പേരില്‍ 17.6 കോടിയില്‍ അധികം രൂപ പിഴയിട്ടത്. അടുത്തിടെ ഒരു കോമഡി പരിപാടിക്കിടെ നടത്തിയ പരാമര്‍ശത്തിന് രൂക്ഷമായ വിമര്‍ശനമാണ് സ്ഥാപനം നേരിടേണ്ടി വന്നത്.

15.7 കോടി രൂപ പരിപാടിയിലൂടെ നിയമ ലംഘനം നടത്തിയതിനും 1.9 കോടി രൂപ അനധികൃതമായി സ്വത്ത് സമ്പാദിച്ചതിനുമാണ് സ്ഥാപനം നല്‍കേണ്ടി വരിക.
അടുത്തിടെ സ്ഥാപനത്തിനായി കോമഡി പരിപാടി അവതരിപ്പിച്ച ലി ഹവോഷിയെ അറസ്റ്റ് ചെയ്തിരുന്നു. സേനയുടെ മുദ്രാവാക്യത്തെ തന്റെ നായ്ക്കളുടെ പെരുമാറ്റത്തോട് താരതമ്യം ചെയ്തതാണ് ലി ഹാവോഷി ചെയ്ത കുറ്റം.
പരാമര്‍ശത്തില്‍ പരസ്യമായി ഇയാള്‍ ക്ഷമാപണം നടത്തുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ബീജിംഗില്‍ ശനിയാഴ്ച നടന്ന സ്റ്റാന്‍ഡ് അപ് കോമഡി പരിപാടിക്കിടെയായിരുന്നു പരാമര്‍ശം.
Keywords: News, World-News, World, Chinese-Ccomedian, Arrested, Joke, Army, Fined, Chinese comedian arrested after joke about army.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.