ബീജിയിംഗ്: ചൈനയില്‍ നിന്നും ശിശുമാംസപ്പൊടി ഗുളിക കള്ളക്കടത്ത് ശക്തമായി. കഴിഞ്ഞ ആഗസ്ത് മാസത്തിന് ശേഷം ഇതുവരെ പതിനായിരക്കണക്കിന് ശിശുമാംസപ്പൊടി ഗുളികകളാണ് പിടിച്ചെടുത്തിരിക്കുന്നത്. രോഗങ്ങള്‍ സുഖപ്പെടുത്താന്‍ ശക്തിയുള്ള ദിവ്യ ഔഷധമെന്നും മറ്റും പ്രചരണം നടത്തിയാണ് ശിശുമാംസപ്പൊടി ഗുളിക ആവശ്യക്കാര്‍ക്ക് നല്‍കുന്നത്. ഗുളകകളില്‍ മനുഷ്യ ശരീരത്തിന് ഹാനികരമായ സൂപ്പര്‍ ബാക്ടീരിയയും മറ്റും ഉണ്ടെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. കായിക ശേഷി വര്‍ദ്ധിപ്പിക്കുമെന്നും, എല്ലാതരം രോഗങ്ങളും ഭേദമാകുമെന്നും വിതരണക്കാര്‍ വിശ്വസിപ്പിക്കുന്നത്.
ചൈനയിലെ വടക്കു കിഴക്കന്‍ പ്രവിശ്യകളിലാണ് മനുഷ്യ ശിശു മാംസപ്പൊടി ഗുളിക നിര്‍മ്മാണം കാര്യമായി നടക്കുന്നത്. ദക്ഷിണ കൊറിയയ്ക്ക് അടുത്തുള്ള ചൈനീസ് മേഖലയായ ജിലനനാണ് ഗുളിക നിര്‍മ്മിക്കുന്ന പ്രധാന കേന്ദ്രമെന്ന് ചൈനീസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൈനയില്‍ ജനസംഖ്യ നിയന്ത്രണ നടപടികള്‍ കര്‍ശനമാക്കിയതാണ് ഗുളിക നിര്‍മ്മാണ വ്യവസായത്തിന് പ്രധാന ഘടകമായത്. ഒരു കുടുംബത്തിന് ഒരു കുഞ്ഞ് എന്ന നിയന്ത്രണം കര്‍ശനമായി പാലിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തതോടെ ഗുളിക നിര്‍മ്മാണവും കൊഴുത്തു. രണ്ടാമത് ഗര്‍ഭിണിയാകുന്ന സ്ത്രീകള്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിതരാകുന്നു. ഒരു വര്‍ഷം ശരാശരി 1 കോടി 30 ലക്ഷം ഗര്‍ഭഛിദ്രം ചൈനയില്‍ നടക്കുന്നതായാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ യഥാര്‍ത്ഥ കണക്ക് ഇതിന്റെ മൂന്നിരിട്ടയാണ്.
ചൈനയിലെ ആശുപത്രികളും അബോര്‍ഷന്‍ ക്ളീനിക്കുകളും ചാപിള്ളകളെയും ഗര്‍ഭഛിദ്ര അവശിഷ്ടങ്ങളും 'മരുന്നു നിര്‍മ്മാണ ശാലകള്‍ക്ക്’വന്‍ വിലയ്ക്ക് വ്യാപാരം നടത്തുകയാണ്. ചാപിള്ളകളെ റഫ്രിജറേറ്ററുകളില്‍ സൂക്ഷിച്ച ശേഷം സമയാസമയങ്ങളില്‍ ക്ളീനിക്കുകളിലെ മെഡിക്കല്‍ ഡ്രൈയിങ് മൈക്രോ വേവുകളിലേക്ക് മാറ്റുകയും, അവിടെ ശരീരം ഉണങ്ങി വരണ്ടു കഴിയുമ്പോള്‍ പുറത്തെടുത്ത് ഇടിച്ച് പൊടിരൂപത്തിലാക്കി മനുഷ്യമാംസമെന്ന് മനസിലാക്കാതിരിക്കാന്‍ ചില പച്ചിലമരുന്നുകള്‍ കൂട്ടികലര്‍ത്തി പൊടികളാക്കി ക്യാപ്സൂളുകളില്‍ നിറയ്ക്കുകയാണ് പ്രക്രിയയെന്നും ചൈനീസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ദക്ഷിണ കൊറിയയില്‍ നിന്നുമാണ് ഈ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കായി കയറ്റിവിടുന്നത്. കോടികളുടെ ബിസിനസാണ് ശിശുമാംസപ്പൊടി ഗുളിക കള്ളക്കടത്തിലൂടെ സാധമാകുന്നത്. ഇന്ത്യയിലേക്കും ഇത്തരം ഗുളികളെത്താന്‍ സാധ്യതയുണ്ടെന്ന് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യമന്ത്രാലയം ജാഗ്രതപാലിച്ചുവരികയാണ്.
Keywords: Chinese Capsules, Made, Dead baby Bodies
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.