ചൈനീസ് റോകറ്റ് ലോങ് മാർച് 5ബിയുടെ കോർ സ്റ്റേജ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചെന്ന്‌ സ്ഥിരീകരണം

 


ADVERTISEMENT

ബിയജിംഗ്: (www.kvartha.com 09.05.2021)  നിയന്ത്രണം വിട്ട് ഭൗമാന്തരീക്ഷത്തിലേക്ക് കടന്ന ചൈനീസ് റോകറ്റ് ലോങ് മാർച് 5ബിയുടെ കോർ സ്റ്റേജ് തഴേക്ക് പതിച്ചു. മാലദ്വീപിനോടു ചേർന്ന് ഇന്ത്യൻ മഹാസമുദ്രത്തിലാണ് റോകറ്റ് പതിച്ചിരിക്കുന്നത്. റോകറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തിൽ പതിക്കുമെന്ന് യുഎസ് സൈന്യത്തിന്റെ 18 സ്പേസ് കൺട്രോൾ സ്ക്വാഡ്രൻ വിഭാഗം പ്രവചിച്ചിരുന്നു.
Aster_MIMS

ഇന്ത്യൻ സമയം, ഞായറാഴ്ച രാവിലെ 07.54നു അന്തരീക്ഷത്തിൽ പ്രവേശിച്ച റോകറ്റ്, അക്ഷാംശം 2.65 ഡിഗ്രിക്കും രേഖാംശം 72.47 ഡിഗ്രിക്കും ഇടയിലാണ് പതിച്ചത്. റോകറ്റിന്റെ ഭൂരിഭാഗവും അന്തരീക്ഷത്തിൽവച്ചു തന്നെ കത്തിനശിച്ചതായും ചൈന മാൻഡ് സ്പേസ് എൻജിനീയറിങ് ഓഫിസ് അറിയിച്ചു.

 
ചൈനീസ് റോകറ്റ് ലോങ് മാർച് 5ബിയുടെ കോർ സ്റ്റേജ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചെന്ന്‌ സ്ഥിരീകരണം


സാധാരണഗതിയിൽ തിരിച്ചിറങ്ങുന്ന കോർ സ്റ്റേജ് ‘ഡീ ഓർബിറ്റ്’ ബേൺ എന്ന പ്രക്രിയയിലൂടെ കൃത്യസ്ഥലത്ത് ഇറക്കാറുണ്ട്. ലോങ് മാർചിന്റെ കാര്യത്തിൽ അതു സംഭവിച്ചില്ല. അതിനുള്ള സൗകര്യം ചൈന റോകറ്റ് കോറിൽ നൽകിയില്ലെന്നും അതാണു പ്രശ്നത്തിനിടയാക്കിയതെന്നും ഹാർവഡ് ശാസ്ത്രജ്ഞൻ ജൊനാഥൻ മക്ഡവലിനെപ്പോലുള്ളവർ പറയുന്നു. 

മെഡിറ്ററേനിയന്‍ കടലിലായിരിക്കും പതിക്കുക എന്നായിരുന്നു ആദ്യ നിഗമനം. 

ബഹിരാകാശ റോകറ്റിന്റെ മുഖ്യഭാഗത്തിന് തന്നെ 18 ടണ്‍ ഭാരമാണ്. 




Keywords:  News, China, Rocket attack, World, India, Top-Headlines, China's rocket, Indian Ocean, China's rocket debris disintegrates over the Indian Ocean: Report.
< !- START disable copy paste -->


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia