Population | 60 വര്‍ഷത്തിനിടെ ഇതാദ്യമായി ജനസംഖ്യയില്‍ ഇടിവു രേഖപ്പെടുത്തി ചൈന; രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ദുര്‍ബലമാക്കുമെന്ന് വിലയിരുത്തല്‍, ഔദ്യോഗിക കേന്ദ്രങ്ങള്‍ സംഭവത്തെ കാണുന്നത് ഗൗരവത്തോടെ; ദമ്പതികള്‍ക്ക് 3 കുഞ്ഞുങ്ങള്‍ വരെ ആകാം
Jan 17, 2023, 13:36 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെയ്ജിങ്: (www.kvartha.com) അറുപതു വര്‍ഷത്തിനിടെ ഇതാദ്യമായി ജനസംഖ്യയില്‍ ഇടിവു രേഖപ്പെടുത്തി ചൈന. 2021 ലെ ജനസംഖ്യയില്‍ നിന്ന് 8.5 ലക്ഷം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ 2022 ല്‍ ജനസംഖ്യ 141.17 കോടിയിലേക്കാണ് എത്തിയതെന്നു ചൈനയിലെ നാഷനല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു.
ജനനങ്ങളുടെ എണ്ണം 9.56 ദശലക്ഷമാണെന്നും മരണസംഖ്യ 10.41 ദശലക്ഷമാണെന്നും എൻബിഎസ് അറിയിച്ചു.
വരും വര്‍ഷങ്ങളില്‍ ജനസംഖ്യ ഇനിയും കുറയാന്‍ സാധ്യതയുണ്ടെന്ന് പിന്‍പോയിന്റ് അസറ്റ് മാനേജ്മെന്റ് അംഗം ഷിവേ ഷാങ് പറഞ്ഞു. സാമ്പത്തിക വളര്‍ചയ്ക്ക് ഘടനാപരമായ ഡ്രൈവര്‍ എന്ന നിലയില്‍ ചൈനയ്ക്ക് ജനസംഖ്യാപരമായ ലാഭവിഹിതത്തെ ആശ്രയിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക വളര്‍ച ഉല്‍പാദനക്ഷമതാ വളര്‍ചയെ കൂടുതല്‍ ആശ്രയിക്കേണ്ടിവരുമെന്നും അത് സര്‍കാര്‍ നയങ്ങളാല്‍ നയിക്കപ്പെടുന്നുവെന്നും അദ്ദേഹ പറഞ്ഞു.
രാജ്യത്തെ ജനസംഖ്യ കുറയുന്നുവെന്ന വാര്‍ത്തകള്‍ അതിവേഗമാണ് പ്രചരിച്ചത്. ചിലര്‍ രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ഭയം പ്രകടിപ്പിക്കുകയും ചെയ്തു.
ജനസംഖ്യ ഇടിയുന്നതു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ദുര്‍ബലമാക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതിനാല്‍ ഔദ്യോഗിക കേന്ദ്രങ്ങള്‍ വളരെ ഗൗരവത്തോടെയാണ് സംഭവത്തെ കാണുന്നത്. തൊഴില്‍രംഗത്ത് യുവാക്കളേക്കാള്‍ പ്രായമേറിയവര്‍ കൂടുന്നത് രാജ്യത്തിന്റെ സാമ്പത്തിക കുതിപ്പിനെ ബാധിക്കുമെന്നതും വയോജനക്ഷേമപദ്ധതികള്‍ തുടങ്ങിയവയ്ക്ക് പൊതുഖജനാവില്‍ ഇത് സമ്മര്‍ദമുണ്ടാക്കാമെന്നതുമാണ് അതിനു കാരണം.
ജനസംഖ്യാപരമായ ഭാവി പ്രതിസന്ധി അതിജീവിക്കാന്‍ ദമ്പതികള്‍ക്ക് മൂന്നു കുഞ്ഞുങ്ങള്‍ വരെ ആകാം എന്ന നിലയില്‍ ജനന നിയന്ത്രണ ചട്ടത്തില്‍ 2021 ല്‍ ചൈനീസ് സര്‍കാര്‍ ഇളവ് അനുവദിച്ചിരുന്നു. അമിത ജനസംഖ്യ ചെറുക്കാന്‍ 1980 കളില്‍ ചൈനീസ് സര്‍കാര്‍ ഏര്‍പ്പെടുത്തിയ 'ഒരു കുട്ടി മാത്രമെന്ന' കര്‍ശന നിലപാട് ഒഴിവാക്കിയായിരുന്നു ഇത്. എന്നാല്‍ ജനനനിയന്ത്രണത്തില്‍ നല്‍കിയ ഇളവിലും ജനസംഖ്യയില്‍ കാര്യമായ മെച്ചമുണ്ടാകുന്നില്ലെന്ന സൂചനയാണു നാഷനല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്.
ആധുനികകാലത്ത് ചൈന അതിഭയാനകമായ ക്ഷാമം നേരിട്ട 1960 നു ശേഷം ഇതാദ്യമായാണ് രാജ്യത്ത് ജനസംഖ്യയില്‍ ഇടിവു രേഖപ്പെടുത്തുന്നത്. കാര്‍ഷിക രാജ്യമായിരുന്ന ചൈനയെ വ്യവസായവത്കരിക്കുകയെന്ന ലക്ഷ്യവുമായി 'മഹത്തായ കുതിപ്പ്'(ദ് ഗ്രേറ്റ് ലീപ് ഫോര്‍വേഡ്) എന്ന പേരില്‍ ചൈനയുടെ അന്നത്തെ പരമോന്നത നേതാവ് മാവോ സെതുങ് നടപ്പാക്കിയ നയവ്യതിചലനമായിരുന്നു അന്നു കനത്ത ക്ഷാമത്തിന് ഇടയാക്കിയത്.
Keywords: China's Population Shrinks For 1st Time In Over 60 Years, Sparking Worry, Beijing, News, Child, Economic Crisis, World, China.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

