Chinese Woman | ഓണ്‍ലൈന്‍ ഉല്‍പന്നങ്ങളുടെ പ്രൊമോഷന്‍ വീഡിയോകള്‍ വഴി ചൈനീസ് യുവതി ആഴ്ചയില്‍ നേടുന്നത് കോടികള്‍; അവതരിപ്പിക്കുന്നത് 3 സെകന്‍ഡിനുള്ളില്‍

 


ബെയ്ജിങ്: (KVARTHA) ഓണ്‍ലൈന്‍ ഉല്‍പന്നങ്ങളുടെ പ്രൊമോഷന്‍ വീഡിയോകള്‍ വഴി ചൈനീസ് യുവതി നേടുന്നത് കോടികളാണെന്ന് റിപോര്‍ട്. നിമിഷനേരം കൊണ്ടാണ് ഇവര്‍ തന്റെ ഉല്‍പന്നങ്ങള്‍ വീഡിയോകള്‍ വഴി പരിചയപ്പെടുത്തുന്നത്. സാമൂഹിക മാധ്യമ ഇന്‍ഫ് ളുവന്‍സറായ ഴെങ് ഷിയാങ് ഷിയാങ് ആണ് ആ കോടീശ്വരി. ടിക് ടോകിന്റെ ചൈനീസ് രൂപമായ ഡൂയിന്‍ വഴിയാണ് ഴെങ് ഷിയാങ് ഷിയാങ്ങ് തന്റെ ഉല്‍പന്നങ്ങളെ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച് കോടികള്‍ സമ്പാദിക്കുന്നത്.

Chinese Woman | ഓണ്‍ലൈന്‍ ഉല്‍പന്നങ്ങളുടെ പ്രൊമോഷന്‍ വീഡിയോകള്‍ വഴി ചൈനീസ് യുവതി ആഴ്ചയില്‍ നേടുന്നത് കോടികള്‍; അവതരിപ്പിക്കുന്നത് 3 സെകന്‍ഡിനുള്ളില്‍

മൂന്ന് സെകന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോകളാണ് ഴെങ് ചെയ്യാറുള്ളത്. അതിനകം തന്നെ അവര്‍ തന്റെ ഉല്‍പന്നങ്ങളെ പരിചയപ്പെടുത്തുന്നു. വീഡിയോയില്‍ ഴെങ്ങിന്റെ സഹായി ഓറന്‍ജ് പെട്ടിയിലെ ഉല്‍പന്നങ്ങള്‍ ഓരോന്നായി കൈമാറും. ക്ഷണനേരം കൊണ്ട് ആ പെണ്‍കുട്ടി ഓരോ ഉല്‍പന്നത്തിന്റെ ഗുണങ്ങളും വിലയും പറഞ്ഞുതരും. സെകന്‍ഡുകള്‍ക്കകം എല്ലാം പറഞ്ഞുതീര്‍ക്കാനുള്ള ഴെങ്ങിന്റെ കഴിവാണ് പരിപാടിയിലെ പ്രധാന ആകര്‍ഷണം. ഇത്തരത്തില്‍ ഓരോ ആഴ്ചയും ഴെങ് ഏതാണ്ട് 14 മില്യന്‍ ഡോളര്‍ (120 കോടി രൂപ) സമ്പാദിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപോര്‍ടുകള്‍.

ലോകത്ത് ദശലക്ഷക്കണക്കിന് ആളുകളാണ് ദിവസവും ഇത്തരത്തില്‍ ഓണ്‍ലൈന്‍ വീഡിയോകള്‍ നിര്‍മിച്ച് പണം സമ്പാദിക്കുന്നത്. പിന്നീട് ഇവ യൂട്യൂബിലോ ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം പോലുള്ള സാമൂഹിക മാധ്യമങ്ങളിലോ പോസ്റ്റ് ചെയ്യുകയാണ് പതിവ്. കൂടുതല്‍ ആളുകള്‍ ഈ വീഡിയോകള്‍ കാണുമെന്ന് പ്രതീക്ഷിച്ച് തന്നെയാണ് എല്ലാവരും വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത്. കണ്ടന്റ് ക്രിയേറ്റര്‍മാരുടെ വരുമാനമാര്‍ഗം തന്നെയാണിത്. ഇത്തരം വീഡിയോകള്‍ വഴി ഴെങിനെ പോലെ പലര്‍ക്കും വലിയ തുക സമ്പാദിക്കാന്‍ വഴിയൊരുങ്ങുന്നു.


Keywords:  China Woman Earns ₹ 120 Crore A Week With 3-Second Reviews, Beijing, News, China Woman, Zheng Xiang Xiang, Business Woman, Online Platform, Instagram, Report, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia