ഇസ്ലാം മതവിശ്വാസം ത്യജിക്കാനും നിരീശ്വരവാദത്തെ പിന്തുണയ്ക്കാനും ചൈനക്കാര്‍ക്ക് പ്രസിഡന്റിന്റെ താക്കീത്
May 26, 2016, 12:00 IST
ADVERTISEMENT
ഹോങ്കോംങ്ങ്: (www.kvartha.com 26.05.2016) ഇസ്ലാം മതവിശ്വാസം ത്യജിക്കാനും നിരീശ്വരവാദത്തെ പിന്തുണയ്ക്കാനും ചൈനക്കാര്‍ക്ക് പ്രസിഡന്റ് സീ ജിന്‍പിംഗിന്റെ താക്കീത്. ഇസ്ലാം മതവിശ്വാസം ത്യജിച്ച് രാജ്യത്തിന്റെ മാര്‍ക്‌സിസ്റ്റ് നിരീശ്വരവാദ നയത്തെ പിന്തുടരാനാണ് പ്രസിഡന്റ് ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രധാനമായും സിന്‍ജിയാംഗ് പ്രവിശ്യയിലെ ജനങ്ങളെ ഉദ്ദേശിച്ചാണ് രണ്ടാമത് നാഷണല്‍ വര്‍ക്ക് കോണ്‍ഫറന്‍സ് ഓണ്‍ റിലീജിയനില്‍ പ്രസിഡന്റ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. സിന്‍ജിയാംഗ് പ്രവിശ്യയിലെ കൂടുതല്‍ ഭാഗങ്ങളിലുള്ള ജനങ്ങളും ഇപ്പോള്‍ പരിവര്‍ത്തനത്തിന് വിധേയരായിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ പ്രസിഡന്റ് സര്‍ക്കാര്‍ ഇപ്പോഴാണ് അതിന്റെ അനന്തരഫലം തിരിച്ചറിഞ്ഞിരിക്കുന്നതെന്നും വ്യക്തമാക്കി.
പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സിന്‍ജിയാംഗിലേക്ക് ഇസ്ലാം മതം വ്യാപിക്കുന്നത് അവിടെ നിന്നുമാണ്. ഇതിനെതിരെ ചൈന പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയെങ്കിലും ഫലമൊന്നുമില്ലെന്ന് വന്നിരിക്കയാണ്. അതുകൊണ്ടുതന്നെ പ്രസിഡന്റിന്റെ പുതിയ പരാമര്‍ശങ്ങള്‍ പാകിസ്ഥാനുള്ള സന്ദേശമാണെന്നാണ് നിരീക്ഷകരുടെ വാദം. മതപരമായ കാര്യങ്ങള്‍ രാജ്യത്തു കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനെ ശക്തമായി തടയുമെന്നും രാജ്യത്തിന്റെ പ്രത്യയശാസ്ത്രത്തിന്റെ അതിരുകള്‍ ലംഘിക്കാനുള്ള ഇസ്ലാമിക തീവ്രവാദികളുടെ നീക്കങ്ങളെ ചെറുക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
മറ്റു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉദ്യോഗസ്ഥര്‍ക്കും ചൈനയുടെ വിവിധ ഭാഗങ്ങളില്‍ ഇസ്ലാം മതവിശ്വാസം രൂപം കൊള്ളുന്നത് രാജ്യത്ത് തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ ഇടയാക്കുമെന്ന ആശങ്ക തന്നെയാണ്. ഇവര്‍ പ്രസിഡന്റിന്റെ പ്രസ്താവനയെ പിന്തുണയ്ക്കുകയും മുസ്ലീം രീതികളായ ഹലാല്‍ ഉത്പന്നങ്ങളെ കുറിച്ച് കരുതലോടെയിരിക്കാന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.

അതിനിടെ മതവിശ്വാസങ്ങള്‍ പ്രചരിക്കുന്നത് തടയാനായി ഹലാല്‍ ഉല്‍പന്നങ്ങള്‍ ഇപ്പോള്‍ ചൈനയില്‍ നിരോധിച്ചിട്ടുണ്ട്. ഇസ്ലാമിനും ഇസ്ലാമിക പാരമ്പര്യത്തിനും എതിരായി പല പ്രസ്താവനകളും പുറത്തുവന്ന കോണ്‍ഫറന്‍സില്‍ രാജ്യത്തിന്റെ പുതിയ നയങ്ങളെ പിന്തുണച്ചുകൊണ്ടുള്ള നിരവധി ലേഖനങ്ങളാണ് പുറത്തിറക്കിയിട്ടുള്ളത്.
സിന്‍ജിയാംഗില്‍ ഇസ്ലാംമതവിശ്വാസത്തിന്റെ ഭാഗമായി താടി വളര്‍ത്തുക, റംസാന്‍ മാസത്തില്‍ വ്രതം അനുഷ്ഠിക്കുക, തലപ്പാവ് ധരിക്കുക, ഹലാല്‍ ഉല്‍പന്നങ്ങള്‍ കഴിക്കുക, ദിവസം അഞ്ചുതവണ നിസ്‌ക്കരിക്കുക എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധങ്ങള്‍ ഉയരുന്നെങ്കിലും ഇതെല്ലാം ദേശവിരുദ്ധമായി കണക്കാക്കി നശിപ്പിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Also Read:
വസ്ത്രാലയ ജീവനക്കാരനെ കല്ലെറിഞ്ഞ് വീഴ്ത്തിയ ശേഷം സ്‌കൂട്ടര്‍ കത്തിച്ച കേസില്‍ 4 ബി ജെ പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Keywords: China warns people to shun practise of Islam, stick to 'Marxist Atheism', Hong Kong, Protesters, Conference, Pakistan, Message, Terrorists, Warning, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.