മൂന്നാം തവണയും ചന്ദ്രോപരിതലത്തില്‍ വിജയകരമായി പേടകമിറക്കി ചൈന; ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച ശേഷം 'ചാങ്ങ് ഇ 5' ഭൂമിയിലേക്ക് മടങ്ങും
Dec 2, 2020, 12:03 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെയ്ജിംഗ്: (www.kvartha.com 02.12.2020) മൂന്നാം തവണയും സോഫ്റ്റ് ലാന്‍ഡിങ്ങിലൂടെ ചന്ദ്രോപരിതലത്തില്‍ വിജയകരമായി പേടകമിറക്കി ചൈന. ചാങ്ങ് ഇ 5 ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തതായി ചൈനീസ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. ചാംഗെ-5 എന്ന പേടകം നവംബര്‍ 24നാണ് വിക്ഷേപിച്ചത്. ഏഴു ദിവസത്തെ യാത്രക്കു ശേഷം ഇന്നലെ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയതായി ചൈനീസ് ബഹിരാകാശ വകുപ്പിനെ ഉദ്ധരിച്ച് ഔദ്യോഗിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
ചന്ദ്രനിലെ മോണ്‍സ് റൂംകര്‍ മേഖലയില്‍ ലാന്‍ഡ് ചെയ്ത ചാങ്ങ് ഇ 5 ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച ശേഷം ഭൂമിയിലേക്ക് മടങ്ങും. അടുത്ത ദിവസങ്ങളില്‍ തന്നെ ചാങ്ങ് ഇ 5 മടക്കയാത്ര ആരംഭിക്കുമെന്നാണ് ചൈനയില്‍ നിന്ന് വരുന്ന റിപോര്‍ട്.
വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കാനായാല്‍ ചന്ദ്രനില്‍ നിന്ന് സാമ്പിള്‍ തിരികെയെത്തിച്ച മൂന്നാമത്തെ രാജ്യമായി ചൈന മാറും. ഇതിന് മുമ്പ്, അമേരിക്കയും സോവിയറ്റ് യൂണിയനും മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
അവസാനമായി സോവിയറ്റ് യൂണിന്റെ ലൂണ 24 ആണാ ചന്ദ്രനിലെ മണ്ണ് ഭൂമിയിലെത്തിച്ചത്. 44 വര്‍ഷം മുമ്പായിരുന്നു ഇത്. രണ്ട് കിലോഗ്രാം സാമ്പിളെങ്കിലും ഭൂമിയിലെത്തിക്കാനാകുമെന്നാണ് ചൈന പ്രതീക്ഷിക്കുന്നത്. ദൗത്യവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ചൈന പുറത്ത് വിട്ടിട്ടില്ല.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

