Moon Mission | ചാന്ദ്ര ദൗത്യവുമായി ചൈന; ചാങ്ഇ-6 പേടകം വിക്ഷേപിച്ചു; പാകിസ്താന്റെ ആദ്യ ഉപഗ്രഹവും ഒപ്പം; ലക്ഷ്യങ്ങൾ ഇങ്ങനെ; വീഡിയോ
May 3, 2024, 17:23 IST
ബീജിംഗ്: (KVARTHA) ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നിന്ന് മണ്ണും പാറകളും ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ ചൈന ചാങ്'ഇ-6 എന്ന ചാന്ദ്ര പേടകം വിക്ഷേപിച്ചു. ചൈനയിലെ തെക്കൻ ഹൈനാൻ പ്രവിശ്യയിലെ വെൻചാങ് ബഹിരാകാശ നിലയത്തിൽ നിന്നാണ് പേടകം കുതിച്ചുയർന്നത്. ഈ ബഹിരാകാശ ദൗത്യം 53 ദിവസം കൊണ്ട് പൂർത്തിയാകും. വിജയിച്ചാൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നിന്ന് ശേഖരിച്ച മണ്ണും പാറകളും ഭൂമിയിലേക്ക് തിരികെ കൊണ്ടുവരുന്ന ആദ്യത്തെ ദൗത്യമായിരിക്കും ഇത്.
ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിലെ എയ്റ്റ്‌കെൻ ബേസിനിലാണ് ചൈനയുടെ പേടകം ഇറങ്ങാൻ ശ്രമിക്കുന്നത്.
ചന്ദ്രൻ്റെ ഈ പ്രദേശം സൗരയൂഥത്തിലെ ഏറ്റവും വലിയ ഗർത്തങ്ങളിൽ ഒന്നാണ്. ഇതുവരെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നിന്ന് മണ്ണ് ശേഖരിച്ചിട്ടില്ല. അവിടത്തെ മണ്ണിന്റെയും പാറകളുടെയും ഘടന പഠിക്കുന്നതിലൂടെ ചന്ദ്രന്റെ ചരിത്രത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കും. ഈ ദൗത്യത്തിന്റെ വിജയം ചന്ദ്രന്റെ രഹസ്യങ്ങൾ അനാവരണം ചെയ്യുന്നതിനും ഭാവിയിലെ ബഹിരാകാശ പര്യവേഷണങ്ങൾക്കും വഴിയൊരുക്കും.
ഏഴ് കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹത്തിൽ ചന്ദ്രൻ്റെ വിദൂര ഭാഗത്തിൻ്റെ ഫോട്ടോ എടുക്കാൻ കാമറയുണ്ട്. ചൈനീസ് ശാസ്ത്ര ഉപകരണങ്ങൾക്കൊപ്പം, ഫ്രാൻസ്, ഇറ്റലി, യൂറോപ്യൻ ബഹിരാകാശ ഏജൻസി, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള പേലോഡുകളും ദൗത്യത്തിൻ്റെ ഭാഗമാകും, ഇത് ചന്ദ്ര പര്യവേക്ഷണത്തിൽ അന്താരാഷ്ട്ര സഹകരണത്തിന് അടിവരയിടുന്നു.
പാകിസ്താൻ പേടകം
പാകിസ്താൻ ചരിത്രത്തിലെ ഒരു നാഴികല്ല കുറിച്ചുകൊണ്ടാണ് അവരുടെ ആദ്യത്തെ ചന്ദ്ര ദൗത്യം വിക്ഷേപിച്ചത്. ഈ ദൗത്യത്തിന് ഐക്യൂബ്-ക്യൂ (iCUBE-Q) എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് ടെക്‌നോളജി (ഐഎസ്‌ടി) ചൈനയിലെ ഷാങ്ഹായ് യൂണിവേഴ്‌സിറ്റിയും പാകിസ്‌താൻ്റെ ദേശീയ ബഹിരാകാശ ഏജൻസിയായ സുപാർകോയുമായി സഹകരിച്ചാണ് ഉപഗ്രഹം രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചിരിക്കുന്നത്. ചന്ദ്രന്റെ ഉപരിതലത്തിന്റെ ചിത്രങ്ങൾ പകർത്തുന്നതിനാണ് ഈ ഉപഗ്രഹം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഭാവിയിൽ കൂടുതൽ ചന്ദ്ര ദൗത്യങ്ങളും ബഹിരാകാശ പര്യവേഷണങ്ങളും നടത്താനുള്ള പദ്ധതികളുണ്ട്.
ചന്ദ്ര പര്യവേഷണ മത്സരം
ചന്ദ്രനെക്കുറിച്ചുള്ള പഠനത്തിൽ ചൈന അമേരിക്കയുമായി മത്സരിക്കുകയാണ്. അടുത്തിടെ, യുഎസ് ചന്ദ്രനിലേക്ക് ആർട്ടെമിസ് ദൗത്യങ്ങൾ ആരംഭിച്ചു. ഭാവിയിൽ ചന്ദ്രനിൽ മനുഷ്യരെ എത്തിക്കാനാണ് ഈ ദൗത്യങ്ങൾ ലക്ഷ്യമിടുന്നത്. പ്രസിഡൻ്റ് ഷി ജിൻപിങ്ങിൻ്റെ കാലത്ത് കഴിഞ്ഞ ദശകത്തിൽ ചൈനയുടെ ബഹിരാകാശ പദ്ധതി അതിവേഗം പുരോഗമിച്ചു. പ്രഗ്യാൻ റോവർ ഉൾപ്പെടെയുള്ള ചന്ദ്രയാൻ-3 വിജയകരമായി വിക്ഷേപിച്ചതോടെ ഇന്ത്യ ചാന്ദ്ര പര്യവേഷണത്തിൽ കാര്യമായ മുന്നേറ്റം നടത്തിയിട്ടുണ്ട്.

China has made another historic stride in its space endeavors as the Long March-5 Y8 carrier rocket blasted off at 5:27 pm Friday from the Wenchang space port in S.China’s Hainan, sending #ChangE6 lunar probe onto its odyssey in the world’s first ever attempt to bring back lunar… pic.twitter.com/naGtX5sEE9
— Global Times (@globaltimesnews) May 3, 2024
ഏഴ് കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹത്തിൽ ചന്ദ്രൻ്റെ വിദൂര ഭാഗത്തിൻ്റെ ഫോട്ടോ എടുക്കാൻ കാമറയുണ്ട്. ചൈനീസ് ശാസ്ത്ര ഉപകരണങ്ങൾക്കൊപ്പം, ഫ്രാൻസ്, ഇറ്റലി, യൂറോപ്യൻ ബഹിരാകാശ ഏജൻസി, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള പേലോഡുകളും ദൗത്യത്തിൻ്റെ ഭാഗമാകും, ഇത് ചന്ദ്ര പര്യവേക്ഷണത്തിൽ അന്താരാഷ്ട്ര സഹകരണത്തിന് അടിവരയിടുന്നു.
പാകിസ്താൻ പേടകം
പാകിസ്താൻ ചരിത്രത്തിലെ ഒരു നാഴികല്ല കുറിച്ചുകൊണ്ടാണ് അവരുടെ ആദ്യത്തെ ചന്ദ്ര ദൗത്യം വിക്ഷേപിച്ചത്. ഈ ദൗത്യത്തിന് ഐക്യൂബ്-ക്യൂ (iCUBE-Q) എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് ടെക്‌നോളജി (ഐഎസ്‌ടി) ചൈനയിലെ ഷാങ്ഹായ് യൂണിവേഴ്‌സിറ്റിയും പാകിസ്‌താൻ്റെ ദേശീയ ബഹിരാകാശ ഏജൻസിയായ സുപാർകോയുമായി സഹകരിച്ചാണ് ഉപഗ്രഹം രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചിരിക്കുന്നത്. ചന്ദ്രന്റെ ഉപരിതലത്തിന്റെ ചിത്രങ്ങൾ പകർത്തുന്നതിനാണ് ഈ ഉപഗ്രഹം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഭാവിയിൽ കൂടുതൽ ചന്ദ്ര ദൗത്യങ്ങളും ബഹിരാകാശ പര്യവേഷണങ്ങളും നടത്താനുള്ള പദ്ധതികളുണ്ട്.
ചന്ദ്ര പര്യവേഷണ മത്സരം
ചന്ദ്രനെക്കുറിച്ചുള്ള പഠനത്തിൽ ചൈന അമേരിക്കയുമായി മത്സരിക്കുകയാണ്. അടുത്തിടെ, യുഎസ് ചന്ദ്രനിലേക്ക് ആർട്ടെമിസ് ദൗത്യങ്ങൾ ആരംഭിച്ചു. ഭാവിയിൽ ചന്ദ്രനിൽ മനുഷ്യരെ എത്തിക്കാനാണ് ഈ ദൗത്യങ്ങൾ ലക്ഷ്യമിടുന്നത്. പ്രസിഡൻ്റ് ഷി ജിൻപിങ്ങിൻ്റെ കാലത്ത് കഴിഞ്ഞ ദശകത്തിൽ ചൈനയുടെ ബഹിരാകാശ പദ്ധതി അതിവേഗം പുരോഗമിച്ചു. പ്രഗ്യാൻ റോവർ ഉൾപ്പെടെയുള്ള ചന്ദ്രയാൻ-3 വിജയകരമായി വിക്ഷേപിച്ചതോടെ ഇന്ത്യ ചാന്ദ്ര പര്യവേഷണത്തിൽ കാര്യമായ മുന്നേറ്റം നടത്തിയിട്ടുണ്ട്.
Keywords: Moon Mission, China, Chang'e-6, World, Beijing, South Pole, Soil, Rocks, Hainan, Providence, Pakistan, United Sates of America, President, China launches Chang'e-6 probe with Pakistan's first satellite Moon mission on board: WATCH.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.