മെയ്ഡ് ഇന്‍ ചൈന! ഭീമന്‍ പാന്‍ഡയുടെ രൂപത്തില്‍ സോളാര്‍ പ്ലാന്റ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചൈന: (www.kvartha.com 08.07.2017) ചൈനയുടെ ഡാറോംഗിലെ സോളാര്‍ പവര്‍ ഫാം ലോകത്തിനൊരു കൗതുക കാഴ്ച്ചയായിരിക്കും. 248 ഏക്കര്‍ സ്ഥലത്ത് ഭീമന്‍ പാന്‍ഡയുടെ രൂപത്തിലാണ് സൗരോര്‍ജ നിലയം നിര്‍മിച്ചിരിക്കുന്നത്. ആകാശത്തുനിന്ന് നോക്കുമ്പോള്‍ വലിയൊരു പാന്‍ഡയുടെ രൂപത്തിലാകും സോളാര്‍ പാടം കാണപ്പെടുക. ചൈനയിലെ പ്രമുഖ ഊര്‍ജോല്‍പാദകരായ 'ചൈന മര്‍ച്ചന്റ്‌സ് ന്യൂ എനര്‍ജി ഗ്രൂപ്പ്' ആണ് ഭീമാകാരനായ പാന്‍ഡയുടെ രൂപത്തില്‍ സോളാര്‍ പാടം നിര്‍മിച്ചിരിക്കുന്നത്.

മെയ്ഡ് ഇന്‍ ചൈന! ഭീമന്‍ പാന്‍ഡയുടെ രൂപത്തില്‍ സോളാര്‍ പ്ലാന്റ്

പാന്‍ഡ പവര്‍ പ്ലാന്റ് എന്ന് പേരിട്ടിരിക്കുന്ന ഈ ഊര്‍ജ പ്ലാന്റിന് 25 വര്‍ഷം കൊണ്ട് 3.2 കോടി കിലോവാട്ട് സൗരോര്‍ജ വൈദ്യുതി ഉല്‍പാദിപ്പിക്കാനാവുമെന്ന് കമ്പനി പറയുന്നു. പ്ലാന്റിന്റെ ഒന്നാം ഘട്ടം ജൂണ്‍ 30നാണ് പൂര്‍ത്തിയായത്. 50 മെഗാവാട്ട് ഊര്‍ജോല്‍പാദന ശേഷിയുള്ള പ്ലാന്റാണിത്. രണ്ടാം പദ്ധതിക്കുവേണ്ടിയുള്ള പ്രവര്‍ത്തനം ഈ വര്‍ഷം അവസാനം ആരംഭിക്കും.

യുനൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം(യു എന്‍ ഡി പി) ആണ് ഈ പദ്ധതിക്ക് പിന്തുണ നല്‍കുന്നത്. സുസ്ഥിരമായ വികസനത്തിനായി യുവാക്കളെ പങ്കെടുപ്പിക്കുന്നതില്‍ ഈ പദ്ധതി നിര്‍ണായക പങ്കുവഹിക്കുന്നു. 2.74 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഉദ്വമനം കുറയ്ക്കാന്‍ ഈ പ്രോജക്ട്‌കൊണ്ട് സാധിക്കുമെന്നും കമ്പനി വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Summary: China has built a solar power farm in Datong in the shape of a giant panda. The 248-acre solar farm will have a capacity of 100MW, providing 3.2 billion kWh of green electricity in 25 years.

Keywords : China, World, Electricity, Solar Power Plant, Plan, UN, Panda, News
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia