റെകോർഡ് കോവിഡ് കേസുകൾക്കിടയിൽ ചൈന 6 ദിവസത്തിനുള്ളിൽ 6,000 കിടക്കകളുള്ള ആശുപത്രി നിർമിക്കുന്നു; വീഡിയോ കാണാം

 


ബീജിംഗ്: (www.kvartha.com 15.03.2022) കോവിഡ് കേസുകൾ കുത്തനെ ഉയർന്നതിനെത്തുടർന്ന് ചൈനയിലെ ജിലിൻ നഗരത്തിൽ റെകോർഡ് വേഗത്തിൽ താൽകാലിക ആശുപത്രി നിർമിക്കുന്നു. സൗകര്യം ആറ് ദിവസത്തിനകം ഉപയോഗത്തിന് സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ 6,000 കിടക്കകൾ ഉണ്ടാവും.
                        
റെകോർഡ് കോവിഡ് കേസുകൾക്കിടയിൽ ചൈന 6 ദിവസത്തിനുള്ളിൽ 6,000 കിടക്കകളുള്ള ആശുപത്രി നിർമിക്കുന്നു; വീഡിയോ കാണാം

വടക്കുകിഴക്കൻ ചൈനയിലെ ജിലിൻ പ്രവിശ്യയുടെ കീഴിൽ വരുന്ന ജിലിൻ നഗരത്തിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതായി സ്റ്റേറ്റ് ന്യൂസ് ഏജൻസി സിൻ‌ഹുവ പങ്കിട്ട ഒരു വീഡിയോ കാണിക്കുന്നു.
ഇവിടെ ഞായറാഴ്ച, 1,000-ലധികം കോവിഡ് കേസുകൾ റിപോർട് ചെയ്തു. അതിൽ 131 എണ്ണം ലക്ഷണമില്ലാത്ത രോഗികളാണ്.
വ്യാപനം തടയുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വൻതോതിൽ പരിശോധന നടത്തുകയാണ്. ജിലിനിൽ ഇതുവരെ ആറ് റൗൻഡ് പരിശോധനകൾ പൂർത്തിയാക്കി. ജിലിൻ പ്രവിശ്യയ്ക്ക് കീഴിലുള്ള ചെറിയ നഗരങ്ങളായ സിപിംഗ്, ദുൻഹുവ എന്നിവിടങ്ങളിൽ അധികൃതർ സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, രാജ്യത്താകമാനം തിങ്കളാഴ്ച 2,300 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഞായറാഴ്ച രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കായ 3,400 കേസുകളാണ് റിപോർട് ചെയ്തത്.

Keywords:  News, World, International, China, Top-Headlines, Record, Case, COVID-19, Hospital, Treatment, Doctor, People, Video, Patient, Amid Record Cases, 6,000-Bed Hospital, COVID Patient, China Is Building 6,000-Bed Hospital In 6 Days Amid Record Cases.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia