Influencer Died | മദ്യപാനം ചലന്‍ജായി ഏറ്റെടുത്ത് മോന്തിയത് 7 കുപ്പി ചൈനീസ് വോഡ്ക; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ക്ക് ദാരുണാന്ത്യം
May 28, 2023, 18:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബീജിങ്: (www.kvartha.com) മദ്യപാനം ചലന്‍ജായി ഏറ്റെടുത്ത് ഒറ്റയടിക്ക് 7 കുപ്പി മദ്യം അകത്താക്കിയ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ക്ക് ദാരുണാന്ത്യം. സാന്‍കിയാങേ എന്നറിയപ്പെടുന്ന 34 കാരനാണ് മരിച്ചത്. ചൈനീസ് സോഷ്യല്‍ മീഡിയയായ ഡൂയിനില്‍ തത്സമയ സംപ്രേക്ഷണത്തിനിടെയാണ് ഇയാള്‍ ചൈനീസ് വോഡ്ക എന്നറിയപ്പെടുന്ന ബൈജിയു ഏഴ് കുപ്പി അകത്താക്കിയത്.
മെയ് 16 ന്, പുലര്‍ചെ ഒന്നിനാണ് സാന്‍കിയാങേ തത്സമയം മദ്യപാന ചലന്‍ജ് നടത്തിയത്. കൂടുതല്‍ മദ്യപിക്കുന്നവര്‍ക്ക് കാഴ്ച്ചക്കാരില്‍ നിന്ന് സമ്മാനങ്ങള്‍ ലഭിക്കും. തോല്‍ക്കുന്നവര്‍ക്ക് ശിക്ഷയും. വാശിമൂത്തതോടെ ഇയാള്‍ ഏഴ് കുപ്പി മദ്യം അകത്താക്കുകയായിരുന്നു. വീഡിയോയുടെ അവസാനഭാഗത്ത്, നാലാമത്തെ കുപ്പി കുടിക്കും മുമ്പ് മൂന്ന് കാലിക്കുപ്പികള്‍ തീര്‍ക്കുന്നത് ഞാന്‍ കണ്ടെന്ന് സുഹൃത്ത് പറഞ്ഞു.
ഇത്രയും മദ്യം കഴിച്ച് 12 മണിക്കൂറിനുള്ളില്‍ ഇയാള്‍ മരിച്ചു. അടിയന്തര ചികിത്സ നല്‍കാന്‍ പോലും അവസരം ലഭിച്ചില്ലെന്നും സുഹൃത്ത് വ്യക്തമാക്കി. 'ഷാങ് യു' വാര്‍ത്താ റിപോര്‍ട് അനുസരിച്ച് 30% മുതല്‍ 60% വരെ ആല്‍കഹോള്‍ ഉള്ള ചൈനീസ് മദ്യമാണ് ബൈജിയു. സിഎന്‍എന്നാണ് വാര്‍ത്ത റിപോര്‍ട് ചെയ്തത്.
ബിബിസി റിപോര്‍ട് പ്രകാരം ചൈനീസ് സോഷ്യല്‍ മീഡിയയില്‍ തത്സമയ സ്ട്രീമിംഗ് സമയത്ത് മദ്യപാനം അനുവദനീയമല്ല. നേരത്തെയും മദ്യപിച്ച് ലൈവ് സ്ട്രീം നടത്തിയതിന് ഇയാളുടെ അകൗണ്ട് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പുതിയ അകൗണ്ട് തുടങ്ങിയാണ് വെല്ലുവിളിയില്‍ പങ്കെടുത്തത്. സമാനമായി മദ്യപാന മത്സരങ്ങളില്‍ പങ്കെടുത്ത് വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതും ഇയാളുടെ പതിവായിരുന്നു.
Keywords: News, World-News, World, Chinese Vodka, Social Media Influencer, Livestream, Influencer Died, China, China: Influencer dies after gulping copious amounts of liquor on livestream.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

