Boy Eloped | ഗൃഹപാഠം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാതാപിതാക്കളുമായി വഴക്കടിച്ചു; പിന്നാലെ കുറിപ്പെഴുതിവെച്ച് 11 കാരന്‍ വീട്ടില്‍നിന്നും ഒളിച്ചോടി; ഒടുവില്‍ അതിശയിപ്പിക്കുന്ന വഴിത്തിരിവ്
Sep 26, 2023, 17:37 IST
ബെയ്ജിങ്: (www.kvartha.com) ഗൃഹപാഠം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാതാപിതാക്കളുമായി വഴക്കടിച്ചതിന് പിന്നാലെ കുറിപ്പെഴുതിവെച്ച് വീട്ടില്‍നിന്ന് കൗമാരക്കാരന്‍ ഒളിച്ചോടി. ഒടുവില്‍ കുട്ടിയെ കാണാതായ സംഭവത്തില്‍ അതിശയിപ്പിക്കുന്ന വഴിത്തിരിവ്. വൈകാതെ കാണാതായ 11 കാരനെ വീട്ടുകാര്‍ക്ക് തിരിച്ചുകിട്ടി. കഴിഞ്ഞ സെപ്തംബര്‍ 20 ന് ഷാങ്ഹായിലാണ് സംഭവം നടന്നത്.
പാതിരാത്രിയില്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകും മുമ്പ് എഴുതിവെച്ച കുറിപ്പ് രാവിലെ വീട്ടുകാര്‍ കണ്ടെടുത്തോടെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ വീടിന് സമീപത്തെ സിസിടിവി കാമറകള്‍ പൊലീസ് പരിശോധിച്ചപ്പോള്‍ സബ്‌വേയ്ക്ക് സമീപത്തായി കുട്ടി ബെഡ്ഷീറ്റുമായി പോകുന്നതായി കണ്ടു. വൈകാതെ ഒരുദിവസത്തിന് ശേഷം കുട്ടിയെ ഷോപിംഗ് മാളില്‍ കണ്ടെത്തിയെന്നും പൊലീസ് റിപോര്‍ട് ചെയ്തു.
അജ്ഞാതമായ കാരണങ്ങളാല്‍ തന്റെ ഫോണ്‍ വീട്ടില്‍ ഒളിപ്പിച്ചിരിക്കുകയാണെന്നും താന്‍ തിരിച്ച് വന്നിട്ട് ബാക്കിയുള്ള ഗൃഹപാഠം ചെയ്യാമെന്നും അവന്‍ കുറിപ്പിലെഴുതിയെന്ന് സൗത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപോര്‍ട് ചെയ്തു.
അതേസമയം, കുട്ടി വീടുവിട്ടിറങ്ങുമ്പോള്‍ എഴുതിയ കുറിപ്പ് ഇപ്പോള്‍ ചൈനയിലെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. രാജ്യത്തെ കുട്ടികള്‍ നേരിടുന്ന അകാഡമിക് സമ്മര്‍ദത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കാണ് ആ 11 കാരന്റെ കുറിപ്പ് തുടക്കമിട്ടത്. ആ പതിനൊന്നുകാരന്റെ കത്തില്‍, പുറം ലോകത്തെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കണമെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തിരികെ വരുമെന്നും എഴുതിയാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്.
കുട്ടിയുടെ ഈ കുറിപ്പാണ് സാമൂഹിക മാധ്യമ ഉപയോക്താക്കളെ രസിപ്പിച്ചത്. ആ 11 കാരന്‍ ധീരനും ശക്തനുമായ വ്യക്തിയാണെന്ന് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ കുറിച്ചു. മറ്റ് ചിലര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദത്തെ കുറിച്ച് വാചാലരായി.
അധ്യാപകരും മാതാപിതാക്കളും നല്‍കുന്ന ടണ്‍ കണക്കിന് ടാസ്‌കുകള്‍ കാരണം ചൈനയിലെ സ്‌കൂള്‍ കുട്ടികളെ ഇപ്പോള്‍ സ്‌കൂള്‍ സമയത്തിന് ശേഷം പുറത്ത് കളിക്കാന്‍ അനുവദിക്കുന്നില്ല. വാരാന്ത്യങ്ങളില്‍ അവര്‍ക്ക് വിശ്രമിക്കാന്‍ പോലും കഴിയില്ലെന്ന് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ എഴുതിയെന്ന് സൗത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപോര്‍ട് ചെയ്തു.
Keywords: News, World, World-News, Regional-News, China News, Boy, Quarrel, Parents, Found, Shopping Mall, Police, China: Boy, 11, runs away after quarrel with parents leaving note he wants to ‘experience hardship’ for 3 days, found in shopping mall by police.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.