SWISS-TOWER 24/07/2023

ചൈനയിലെ വെയര്‍ഹൗസില്‍ വന്‍ സ്‌ഫോടനം; 17 പേര്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ടിയാന്‍ജിന്‍: (www.kvartha.com 13/08/2015) ചൈനയില്‍ വ്യാവസായിക നഗരമായ ടിയാന്‍ജിനില്‍ വെയര്‍ഹൗസിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ 17 പേര്‍ മരിച്ചു. നാന്നൂറോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ടെന്ന് വാര്‍ത്താ ഏജന്‍സി സിന്‍ഹുവ സ്ഥിരീകരിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ദേശീയ ചാനലായ സി.സി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ച പ്രാദേശിക സമയം രാത്രി 11.30 മണിയോടെയാണ് രാജ്യത്തെ നടുക്കിയ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ തുറമുഖത്തിലെ കെട്ടിടങ്ങള്‍ ചിലത് പൂര്‍ണമായും ഭാഗികമായും തകര്‍ന്നിട്ടുണ്ട്. ഇതേതുടര്‍ന്ന് തുറമുഖം താല്‍കാലികമായി അടച്ചിട്ടു. സ്‌ഫോടന സമയത്ത് 100 മീറ്റര്‍ ഉയരത്തില്‍ അഗ്‌നിഗോളം കണ്ടതായി പ്രദേശവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

തിരക്കേറിയ വ്യാവസായിക നഗരത്തിലെ  വെയര്‍ ഹൗസിലുണ്ടായ സ്‌ഫോടനം സമീപ പ്രദേശങ്ങളിലേക്ക് കൂടി വ്യാപിക്കുകയായിരുന്നു. സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. നിരവധി വ്യവസായ സ്ഥാപനങ്ങളും കെട്ടിടങ്ങളും സ്‌ഫോടനത്തില്‍ തകര്‍ന്നു. നിരവധി പടക്ക ശാലകള്‍ ടിയാന്‍ജിനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇത്തരത്തിലുള്ള ഒരു വെയര്‍ ഹൗസിലാണ് സ്‌ഫോടനമുണ്ടായത്. അപകടത്തിന് ശേഷം ആളി പടര്‍ന്ന തീ നൂറോളം ഫയര്‍ എഞ്ചിനുകള്‍ ചേര്‍ന്നാണ് നിയന്ത്രണ വിധേയമാക്കിയത്. ഇതിന് മണിക്കൂറുകള്‍ വേണ്ടി വന്നു. സംഭവത്തിനിടയില്‍ രണ്ട് അഗ്‌നിശമന സേന പ്രവര്‍ത്തകരെ കാണതായിട്ടുണ്ട്.

ചൈനയില്‍ വെയര്‍ഹൗസ് നടത്തുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നും  റിപോര്‍ട്ടുണ്ട്. ജൂലൈയില്‍ വടക്കന്‍ ഹെബെയ് പ്രവിശ്യയില്‍ വെയര്‍ഹൗസില്‍ പ്രവര്‍ത്തിച്ചിരുന്ന പടക്കനിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ മരിച്ചിരുന്നു.

ചൈനയിലെ വെയര്‍ഹൗസില്‍ വന്‍ സ്‌ഫോടനം; 17 പേര്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്

ചൈനയിലെ വെയര്‍ഹൗസില്‍ വന്‍ സ്‌ഫോടനം; 17 പേര്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്

Also Read:
നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി ജീപ്പിലിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു

Keywords:  China blasts: Tianjin port city rocked by explosions, Injured, Hospital, Treatment, Channel, Media, Accident, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia