Journalist | ഇപ്പോള്‍ തന്നെ പോകണം, താമസം വേണ്ട; അവസാനത്തെ ഇന്‍ഡ്യന്‍ മാധ്യമപ്രവര്‍ത്തകനോടും രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ചൈന

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെയ്ജിങ്: (www.kvartha.com) രാജ്യങ്ങള്‍ തമ്മില്‍ പരസ്പരം തര്‍ക്കം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ അവസാനത്തെ ഇന്‍ഡ്യന്‍ മാധ്യമപ്രവര്‍ത്തകനോടും രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ചൈന. ഈ മാസം തന്നെ പോകണമെന്നാണ് ചൈന ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

ഏഷ്യന്‍ സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമാക്കിക്കൊണ്ട് ബീജിംഗും ഇന്‍ഡ്യയും പരസ്പരം മാധ്യമ റിപോര്‍ടര്‍മാരെ പുറത്താക്കുന്ന കാഴ്ചയാണ് അടുത്തകാലത്ത് കാണുന്നത്. നേരത്തേ, സിന്‍ഹുവ ന്യൂസ് ഏജന്‍സി, ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ എന്നിവയിലെ രണ്ടു ജേണലിസ്റ്റുകളുടെ വിസ പുതുക്കാനുള്ള അപേക്ഷ ഇന്‍ഡ്യ തള്ളിയിരുന്നു. പിന്നാലെയാണ് അവസാനത്തെ ഇന്‍ഡ്യന്‍ മാധ്യമപ്രവര്‍ത്തകനോടും രാജ്യം വിടാന്‍ ചൈന ആവശ്യപ്പെട്ടതായുള്ള വാര്‍ത്തകളും പുറത്തുവരുന്നത്.

ഏഷ്യയിലെ സാമ്പത്തിക ശക്തികളായ ചൈനയും ഇന്‍ഡ്യയും തമ്മിലുള്ള അസ്വസ്ഥത വര്‍ധിപ്പിക്കുന്നതാണ് പുതിയ നടപടിയെന്നാണു വിലയിരുത്തല്‍. പ്രസ് ട്രസ്റ്റ് ഓഫ് ഇന്‍ഡ്യ (പിടിഐ) റിപോര്‍ടറോടാണ് രാജ്യം വിടാന്‍ ചൈനീസ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തത്. പിടിഐ റിപോര്‍ടര്‍ പോകുന്നതോടെ, ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയുള്ള ചൈനയില്‍ ഇന്‍ഡ്യയുടെ മാധ്യമ സാന്നിധ്യം പൂര്‍ണമായും ഇല്ലാതാകും.

ഈ വര്‍ഷമാദ്യം ഇന്‍ഡ്യന്‍ മാധ്യമ സ്ഥാപനങ്ങളുടേതായി നാലു മാധ്യമ പ്രവര്‍ത്തകര്‍ ചൈനയിലുണ്ടായിരുന്നു. ദ് ഹിന്ദുസ്താന്‍ ടൈംസ് റിപോര്‍ടര്‍ നേരത്തേ ചൈനയില്‍നിന്നു മടങ്ങി. പ്രസാര്‍ ഭാരതി, ദ് ഹിന്ദു എന്നിവയിലെ രണ്ടു പേരുടെ വിസ പുതുക്കാന്‍ ഏപ്രിലില്‍ ചൈന തയാറായില്ല.

പിന്നാലെയാണു നാലാമത്തെ ജേണലിസ്റ്റിനോടും മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ രാജ്യത്തുനിന്നും മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കുന്നതിനെപ്പറ്റി പ്രതികരിക്കാന്‍ ചൈനയുടെ വിദേശകാര്യ മന്ത്രാലയം തയാറായില്ല.

കഴിഞ്ഞ മാസം, ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് ഒരു ചൈനീസ് മാധ്യമ പ്രവര്‍ത്തകന്‍ ഇന്‍ഡ്യയില്‍ തുടരുന്നുവെന്നും വിസ പുതുക്കാന്‍ കാത്തിരിക്കുകയാണെന്നും അഭിപ്രായപ്പെട്ടിരുന്നു.

Aster mims 04/11/2022
Journalist | ഇപ്പോള്‍ തന്നെ പോകണം, താമസം വേണ്ട; അവസാനത്തെ ഇന്‍ഡ്യന്‍ മാധ്യമപ്രവര്‍ത്തകനോടും രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ചൈന

എന്നാല്‍ ചൈനീസ് മാധ്യമ പ്രവര്‍ത്തകര്‍ ഒരു ബുദ്ധിമുട്ടും കൂടാതെ രാജ്യത്ത് പ്രവര്‍ത്തിച്ചിരുന്നുവെന്നായിരുന്നു ഈ മാസം ആദ്യം ഇന്‍ഡ്യന്‍ സര്‍കാര്‍ അറിയിച്ചത്. എന്നാല്‍ ചൈനയിലെ ഇന്‍ഡ്യന്‍ മാധ്യമപ്രവര്‍ത്തകരുടെ കാര്യം ഇതായിരുന്നില്ലെന്നും അധികൃതര്‍ കുറ്റപ്പെടുത്തിയിരുന്നു. വിഷയത്തില്‍ ഇരു രാജ്യങ്ങളും പരസ്പരം ചര്‍ച നടത്തിയിരുന്നുവെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

2020-ല്‍ ഹിമാലയന്‍ അതിര്‍ത്തിയിലെ തര്‍ക്കത്തിന് ശേഷം ബെയ്ജിംഗും ഇന്‍ഡ്യയും തമ്മിലുള്ള ബന്ധം വഷളായിരിക്കയാണ്. അതിര്‍ത്തി പ്രശ്‌നം പരിഹരിക്കുന്നതുവരെ ചൈനയുമായുള്ള വ്യാപാര-സാമ്പത്തിക ബന്ധങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനാണ് ഇന്‍ഡ്യന്‍ സര്‍കാരിന്റെ തീരുമാനം.

Keywords:  China Asks Last Indian Journalist To Leave This Month, China, News, Politics, Media, Report,  Journalist, Trending, Beijing, World. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia