Found Dead | മൂന്ന്, നാല്, ഏഴ് വയസ്സുള്ള ആണ്മക്കളെ വരിയായി നിര്‍ത്തി വെടിവച്ചുകൊന്നുവെന്ന സംഭവത്തില്‍ പിതാവ് അറസ്റ്റില്‍
Jun 17, 2023, 20:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഒഹിയോ: (www.kvartha.com) മൂന്ന്, നാല്, ഏഴ് വയസ്സുള്ള ആണ്മക്കളെ വരിയായി നിര്‍ത്തി വെടിവച്ചു കൊന്നുവെന്ന സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. യുഎസിലെ ഒഹിയോയിലാണ് മന:സാക്ഷിയെ നടുക്കിയ സംഭവം നടന്നത്. 32 വയസ്സുകാരനായ ചാഡ് ഡോവര്‍മാന്‍ എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ മകളാണ് തെരുവിലിറങ്ങി ബഹളംവച്ച് കൊലപാതക വിവരം പുറത്തറിയിച്ചതെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് 'ന്യൂയോര്‍ക് പോസ്റ്റ്' റിപോര്‍ട് ചെയ്തു.
വ്യാഴാഴ്ചയാണ് കൊലപാതകം നടന്നതെന്നാണ് വിവരം. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്മക്കളെ വരിയായി നിര്‍ത്തി ഇയാള്‍ നിറയൊഴിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. മുന്‍കൂട്ടി പദ്ധതിയിട്ടാണ് ഇയാള്‍ കൊലപാതകം നടത്തിയതെന്നും പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു.
സഹോദരങ്ങള്‍ക്കു നേരെ നിറയൊഴിക്കുന്നതു കണ്ട ആണ്‍കുട്ടികളില്‍ ഒരാള്‍ സമീപത്തെ പറമ്പിലേക്ക് ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ പിന്നാലെ ഓടി പിടികൂടുകയും പിന്നീട് വീട്ടില്‍ തിരിച്ചെത്തിച്ച് വെടിവച്ചു കൊല്ലുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ കുട്ടികളുടെ അമ്മയ്ക്കും വെടിയേറ്റു. കയ്യില്‍ വെടിയേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആണ്‍കുട്ടികളെ വെടിവയ്ക്കുന്നത് തടയാനുള്ള ശ്രമത്തിനിടെയാണ് യുവതിയുടെ കയ്യില്‍ വെടിയേറ്റതെന്നാണ് വിവരം. വെടിവയ്ക്കുന്നത് കണ്ടയുടനെ ദമ്പതികളുടെ മകള്‍ പുറത്തേക്ക് ഓടി സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് ഉടന്‍തന്നെ സ്ഥലത്തെത്തിയെങ്കിലും മൂന്ന് കുട്ടികളും മരിച്ചിരുന്നു.
പൊലീസ് സ്ഥലത്തെത്തുമ്പോള്‍ വീടിനു പുറത്തിരിക്കുകയായിരുന്നു പ്രതി. താനാണ് കൊല നടത്തിയതെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചെന്നും കുറച്ചു നാളായി കൊലപാതകം ചെയ്യാന്‍ പദ്ധതിയിട്ടിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. എന്നാല്‍ കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
വ്യാഴാഴ്ചയാണ് കൊലപാതകം നടന്നതെന്നാണ് വിവരം. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്മക്കളെ വരിയായി നിര്‍ത്തി ഇയാള്‍ നിറയൊഴിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. മുന്‍കൂട്ടി പദ്ധതിയിട്ടാണ് ഇയാള്‍ കൊലപാതകം നടത്തിയതെന്നും പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു.
സഹോദരങ്ങള്‍ക്കു നേരെ നിറയൊഴിക്കുന്നതു കണ്ട ആണ്‍കുട്ടികളില്‍ ഒരാള്‍ സമീപത്തെ പറമ്പിലേക്ക് ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ പിന്നാലെ ഓടി പിടികൂടുകയും പിന്നീട് വീട്ടില്‍ തിരിച്ചെത്തിച്ച് വെടിവച്ചു കൊല്ലുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ കുട്ടികളുടെ അമ്മയ്ക്കും വെടിയേറ്റു. കയ്യില്‍ വെടിയേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആണ്‍കുട്ടികളെ വെടിവയ്ക്കുന്നത് തടയാനുള്ള ശ്രമത്തിനിടെയാണ് യുവതിയുടെ കയ്യില്‍ വെടിയേറ്റതെന്നാണ് വിവരം. വെടിവയ്ക്കുന്നത് കണ്ടയുടനെ ദമ്പതികളുടെ മകള്‍ പുറത്തേക്ക് ഓടി സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് ഉടന്‍തന്നെ സ്ഥലത്തെത്തിയെങ്കിലും മൂന്ന് കുട്ടികളും മരിച്ചിരുന്നു.
Keywords: Children Found Dead in House, Killed, Police, Arrest, Gun Attack, Children, Woman, Injury, Hospital, News, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.