തെരഞ്ഞെടുപ്പ് വിജയത്തിനായി ആഭിചാരക്രിയകള്‍; കുട്ടികളെ ജനനേന്ദ്രിയം ഛേദിച്ച് കൂട്ടത്തോടെ കൊല്ലുന്നു

 


അബിദ്ജാന്‍: (www.kvartha.com 28/01/2015) ആഫ്രിക്കന്‍ രാജ്യമായ ഐവറി കോസ്റ്റില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതാക്കളുടെ വിജയത്തിനായി ആഭിചാരക്രിയകളും വര്‍ധിക്കുന്നു. സ്‌കൂളില്‍ നിന്നും കുട്ടികളെ തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയം ഛേദിച്ചാണ് ആഭിചാര ക്രിയകള്‍ നടത്തുന്നത്.

ആഭിചാര പ്രവര്‍ത്തികള്‍ക്കായി ഇതുവരെ 21 കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്. കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍  ഇവരെ മരിച്ചനിലയില്‍ പിന്നീട് കണ്ടെത്തുകയായിരുന്നു. ജനനേന്ദ്രിയം ഉള്‍പ്പെടെ ശരീരത്തിലെ പല ഭാഗങ്ങളം മുറിച്ച് മാറ്റിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍ കാണപ്പെട്ടത്.

തെരഞ്ഞെടുപ്പ് വിജയത്തിനായി ആഭിചാരക്രിയകള്‍; കുട്ടികളെ ജനനേന്ദ്രിയം ഛേദിച്ച് കൂട്ടത്തോടെ കൊല്ലുന്നു2015 അവസാനത്തോടെയാണ് ഐവറി കോസ്റ്റില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് വിജയത്തിനായി അഴിമതിക്കാരായ രാഷ്ട്രീയക്കാരും ബിസിനസുകാരും ആഭിചാരക്രിയകളുടെ സഹായം തേടുന്നുണ്ട്.

ഇതിനുവേണ്ടിയാണ് കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നതും ബലി കൊടുക്കുന്നതും. രാഷ്ട്രീയ, സൈനിക പ്രശ്‌നങ്ങളാല്‍ ഏറെ പ്രയാസങ്ങള്‍ അനുഭവിയ്ക്കുന്ന രാജ്യമാണ് ഐവറി കോസ്റ്റ് .

കുട്ടികളെ കാണാതാവുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതിനാല്‍ ജനങ്ങള്‍ പരിഭ്രന്തിയിലാണ് .
ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരമെന്നോണം സ്‌കൂളുകള്‍ക്കും മറ്റും സുരക്ഷാ ഉദ്യോഗസ്ഥര്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ 2010 ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും കുട്ടികളെ ഇതുപോലെ കാണാതായിരുന്നു .

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:  വ്യാജ അപ്പീല്‍ ഹാജരാക്കി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിച്ചു; ഉദുമ സ്‌കൂളിനെതിരെ അന്വേഷണം 

Keywords:  Child ritual killings spread alarm, anger in Ivory Coast, Election, Africa, Busines, Military, Protection, School, Kidnap, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia