Found Dead | 'യുഎസില്‍ അമ്മയോടിച്ച കാറിടിച്ച് 13 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം'
Jul 10, 2023, 13:33 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വാഷിങ് ടണ്‍: (www.kvartha.com) യുഎസില്‍ അമ്മയോടിച്ച കാറിടിച്ച് 13 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. കഴിഞ്ഞ വ്യാഴാഴ്ച യുഎസ് സംസ്ഥാനമായ അരിസോണയിലാണ് ദുരന്തം നടന്നത്. സൈറ റോസ് തോയമിങ് എന്നാണ് മരിച്ച കുഞ്ഞിന്റെ പേര്. അമ്മയായ ജഫ്രിയ തോണ്‍ബര്‍ഗ് തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. ജഫ്രിയ വീടിനടുത്തുള്ള പാര്‍കിങ് ഏരിയയില്‍ കാര്‍ നിര്‍ത്തിയിടാന്‍ ശ്രമിക്കവെ കാര്‍ മകളുടെ ദേഹത്തേക്ക് കയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മകളെ സുരക്ഷിതമായി കാറിന്റെ സീറ്റിലിരുത്തി എന്നുകരുതിയാണ് താന്‍ വണ്ടിയെടുത്തതെന്നും എന്നാല്‍ വാഹനം നീക്കുന്നതിനിടെ മുന്‍വശത്തെ ടയര്‍ കാറിന്റെ സീറ്റിന്റെ മേലാപ്പില്‍ കുടുങ്ങി അത് പിന്നിലേക്ക് വീണ് കുഞ്ഞിന് ഗുരുതരമായി പരുക്കേറ്റുവെന്നും ജഫ്രിയ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് അമ്മക്കെതിരെ കേസെടുത്തിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. എന്‍ ബി സി ന്യൂസ് ആണ് വാര്‍ത്ത റിപോര്‍ട് ചെയ്തത്.
എല്ലാവര്‍ക്കും പുഞ്ചിരി സമ്മാനിക്കുന്ന കുഞ്ഞായിരുന്നു സൈറയെന്ന് കുട്ടിയുടെ അമ്മാവന്‍ അനുസ്മരണ കുറിപ്പില്‍ എഴുതി. 2022 മേയ് 16നാണ് സൈറ ജനിച്ചത്. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ അവള്‍ എല്ലാവരുടെയും ഹൃദയം കവര്‍ന്നുവെന്നും അദ്ദേഹം കുറിച്ചു.
മകളെ സുരക്ഷിതമായി കാറിന്റെ സീറ്റിലിരുത്തി എന്നുകരുതിയാണ് താന്‍ വണ്ടിയെടുത്തതെന്നും എന്നാല്‍ വാഹനം നീക്കുന്നതിനിടെ മുന്‍വശത്തെ ടയര്‍ കാറിന്റെ സീറ്റിന്റെ മേലാപ്പില്‍ കുടുങ്ങി അത് പിന്നിലേക്ക് വീണ് കുഞ്ഞിന് ഗുരുതരമായി പരുക്കേറ്റുവെന്നും ജഫ്രിയ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് അമ്മക്കെതിരെ കേസെടുത്തിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. എന്‍ ബി സി ന്യൂസ് ആണ് വാര്‍ത്ത റിപോര്‍ട് ചെയ്തത്.
Keywords: Child Found Dead in House, Washington, News, Dead, Obituary, Police, Hospital, Treatment, Injury, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.