ടോയ്‌ലറ്റില്‍ തലകുടുങ്ങിയ കുഞ്ഞിനെ അഗ്‌നിശമനസേന രക്ഷപ്പെടുത്തി

 


ADVERTISEMENT

മോസ്‌കോ: (www.kvartha.com 25.08.2015) പോട്ടിയില്‍(കുട്ടികള്‍ക്കുള്ള ടോയ്‌ലറ്റ് ) തലകുടുങ്ങിയ കുഞ്ഞിനെ അഗ്‌നിശമനസേന രക്ഷപ്പെടുത്തി. മോസ്‌കോയ്ക്കുസമീപത്താണ് സംഭവം. കളിക്കുന്നതിനിടെ കുഞ്ഞ് അബദ്ധത്തില്‍ പോട്ടിയില്‍ വീഴുകയായിരുന്നു. ഈ രംഗം കാണാനിടയായ മാതാവ് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

ഒടുവില്‍ അഗ്‌നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു.

 ഉടന്‍ സ്ഥലത്തെത്തിയ
അഗ്നിശമനസേന പ്രത്യേക  ഉപകരണങ്ങളുടെ സഹായത്തോടെ  പോട്ടി  മുറിച്ച്  കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. ഭയന്നുപോയ  കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍  പ്രവേശിപ്പിച്ചു. കുഞ്ഞിന് മറ്റ് അസ്വസ്ഥതകളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia