മകന്റെ വിയോഗം നല്‍കിയ വേദനയിലും സമാധാനസന്ദേശവുമായി ഒരമ്മ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചാപ്പല്‍ ഹില്‍: (www.kvartha.com 13/02/2015) കരളലിയിപ്പിക്കുന്ന വേദനയ്ക്കിടയിലും തന്റെ മകനെ കൊന്നവരെ സ്‌നേഹിക്കമെന്നാവശ്യപ്പെട്ട് ഒരമ്മ. യു.എസില്‍ അക്രമികള്‍ കൊലപ്പെടുത്തിയ മകന്‍ ദിയ ബര്‍ക്കത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയുടെ ഭാഗമായുള്ള മെഴുകുതിരി കൊളുത്തല്‍ ചടങ്ങിലാണ് സ്വന്തം മകന്റെ കൊലപാതകികളെ സ്‌നേഹം കൊണ്ടും സമാധാനം കൊണ്ടും കീഴടക്കണമെന്ന ഒരമ്മയുടെ അഭ്യര്‍ത്ഥന. വടക്കന്‍ കരോലിനയിലെ ക്യാപസ് പരിസരത്ത് നടന്ന ചടങ്ങളില്‍ ആയിരകണക്കിന് ആളുകളാണ് പങ്കെടുത്തത്.

ദന്തഡോക്ടറായി മകന്‍ ഇറങ്ങിവരുന്നത് മാതാപിതാക്കള്‍ സ്വപ്‌നം കണ്ട അതേ സ്ഥലത്ത് വച്ച് മകന്റെ ഓര്‍മ്മ പുതുക്കല്‍ ചടങ്ങില്‍ പങ്കെടുത്തതിന്റെ ദു: ഖം സഹിക്കാനാകാതെ വിങ്ങിപ്പൊട്ടുമ്പോഴും ഈ മാതാവിന്റെ പ്രസ്താവന ചടങ്ങ് കണ്ടുനിന്നവരുടെ കണ്ണുകളെയും ഈറനണിയിപ്പിച്ചു.

തന്റെ മകനെ കൊന്നവരെ ആരും വെറുപ്പോടെ കാണരുത്. സമാധാനത്തിലൂടെയും സ്‌നേഹത്തിന്റെയും മാര്‍ഗത്തിലൂടെയായിരിക്കണം പ്രതികാരം ചെയ്യേണ്ടത്. അതു തന്നെയാണ് മകനായ ദിയയുടെയും രീതിയെന്നാണ് മരിച്ച ദിയ ബര്‍ക്കത്തിന്റെ മാതാവ് ലൈല ബര്‍ക്കത്ത് പറയുന്നത്

മകന്റെ വിയോഗം നല്‍കിയ വേദനയിലും സമാധാനസന്ദേശവുമായി ഒരമ്മകരോലിന യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ ദിയ ബര്‍ക്കത്ത്, ഭാര്യ യൂസുര്‍ മുഹമ്മദ് അബു സാല്‍ഹ, സഹോദരി റംസാന്‍ മുഹമ്മദ് അബു സാല്‍ഹ എന്നിവരായിരുന്നു കുറച്ച് ദിവസങ്ങള്‍ക്കുമുമ്പ് കൊല്ലപ്പെട്ടത്. ഇസ്‌ലാം വിരുദ്ധതയാണ് കൊലപാതകത്തിന് പിന്നിലെന്ന് കഴിഞ്ഞ ദിവസം യുവതിയുടെ പിതാവ് ആരോപിച്ചിരുന്നു. ഫേസ്ബുക്കില്‍ ഇസ്ലാം വിരുദ്ധ പോസ്റ്റുകള്‍ ഇട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

സംഭവം ഇസ്‌ലാം വിരുദ്ധ കൊലപാതകമായി അന്വേഷിക്കണമെന്ന് ദിയ ബര്‍ക്കത്തിന്റെ പിതാവ് നമീ ബര്‍ക്കത്തും ഭാര്യ ലൈല ബര്‍ക്കത്തും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പാര്‍ക്കിങ് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script