CBSE Office | ദുബൈയിൽ വരുന്നു സിബിഎസ്ഇ ഓഫീസ്; പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പ്രവാസി ഇന്ത്യക്കാർക്ക് നേട്ടമാകും; യുഎഇ സ്കൂളുകളിൽ പഠിക്കുന്നത് ഒന്നരലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർഥികൾ
Feb 14, 2024, 11:08 IST
അബൂദബി: (KVARTHA) ദുബൈയിൽ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ്റെ (CBSE) ഓഫീസ് തുറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അബൂദബിയിൽ അഹ്‌ലൻ മോദി പരിപാടിയിൽ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
മേഖലയിലെ സുപ്രധാന നേട്ടങ്ങൾ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ഒന്നരലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർഥികൾ യുഎഇ സ്കൂളുകളിൽ പഠിക്കുന്നുണ്ടെന്ന് പറഞ്ഞു. കഴിഞ്ഞ മാസം ഡെൽഹി ഐഐടിയുടെ അബൂദബി കാമ്പസിൽ ബിരുദാനന്തര ബിരുദ കോഴ്‌സ് ആരംഭിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവിടുത്തെ ഇന്ത്യൻ സമൂഹത്തിന് മികച്ച വിദ്യാഭ്യാസം നൽകുന്നതിന് ഈ സ്ഥാപനങ്ങൾ സഹായകമാകുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
'ഇന്ന് അബുദാബിയിൽ ഒരു പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾ എല്ലാവരും യുഎഇയുടെ എല്ലാ കോണുകളിൽ നിന്നും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഇവിടെ വന്നിട്ടുണ്ട്. എന്നാൽ എല്ലാവരുടെയും ഹൃദയങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഈ ചരിത്ര സ്റ്റേഡിയത്തിൽ, ഓരോ ഹൃദയമിടിപ്പും, ഓരോ ശ്വാസവും, ഓരോ ശബ്ദവും പറയുന്നു- ഇന്ത്യ-യുഎഇ സൗഹൃദം സിന്ദാബാദ്.
ഓരോ ഇന്ത്യക്കാരൻ്റെയും ലക്ഷ്യം 2047-ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുക എന്നതാണ്. സമ്പദ്‌വ്യവസ്ഥ അതിവേഗം വളരുന്ന രാജ്യമാണ് നമ്മുടെ ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ഉള്ള രാജ്യയവും ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയിൽ എത്തിയ രാജ്യവും ഇന്ത്യയാണ്', പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധത്തെ പരാമർശിച്ച പ്രധാനമന്ത്രി, അടുത്ത ഭാഷാപരമായ ബന്ധത്തെ പ്രശംസിക്കുകയും ഇന്ത്യ-യുഎഇയുടെ നേട്ടങ്ങൾ ലോകത്തിന് മാതൃകയാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
Keywords: News, World, Abu Dhabi, CBSE Office, Dubai, UAE News, School, Student, CBSE To Open Office In Dubai, Announces PM Modi.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.