Robbery | പട്ടാപ്പകല്‍ ആപിള്‍ സ്റ്റോറില്‍ കയറി മുഖം മൂടി ധാരി കടത്തിക്കൊണ്ടുപോയത് 50 ഐഫോണുകള്‍; സംഭവം ജീവനക്കാരും ഉപഭോക്താക്കളും പൊലീസുകാരുമൊക്കെ നോക്കിനില്‍ക്കെ; ആരും അറിയാതെ വിദഗ്ധമായി പുറത്തുകടന്ന യുവാവ് അജ്ഞാത വാഹനത്തില്‍ കടന്നുകളഞ്ഞു; വീഡിയോ
Feb 10, 2024, 12:52 IST
കാലിഫോര്‍ണിയ: (KVARTHA) പട്ടാപ്പകല്‍ ആപിള്‍ സ്റ്റോറില്‍ കയറി മുഖം മൂടി ധാരി കടത്തിക്കൊണ്ടുപോയത് 50 ഐഫോണുകള്‍. കാലിഫോര്‍ണിയയിലെ എമിറി വിലെയിലെ ആപിള്‍ സ്റ്റോറില്‍ തിങ്കളാഴ്ച രാവിലെയാണ് മോഷണം നടന്നത്. മുഖം മൂടി ധാരി നടന്നെത്തുമ്പോള്‍ സ്റ്റോറില്‍ നിരവധി പേര്‍ ഉണ്ടായിരുന്നു.
ഇയാള്‍ പുറത്തിറങ്ങുമ്പോള്‍ ആപിള്‍ സ്റ്റോറിന് മുന്നില്‍ നിര്‍ത്തിയിട്ട പൊലീസ് കാറും വീഡിയോയില്‍ കാണാം. എന്നാല്‍, ആ സമയം പരിസരത്ത് തങ്ങളുടെ ഓഫീസര്‍മാര്‍ ഉണ്ടായിരുന്നില്ലെന്നാണ് സംഭവത്തെ കുറിച്ച് പിന്നീട് പൊലീസ് പ്രതികരിച്ചത്. പുറത്തിറങ്ങിയ യുവാവ് അജ്ഞാത വാഹനത്തില്‍ കയറി രക്ഷപ്പെടുന്നതും വീഡിയോയില്‍ കാണാം. നഷ്ടപ്പെട്ട ഫോണുകള്‍ക്ക് ആകെ 40 ലക്ഷത്തിലേറെ വില വരുമെന്നാണ് സ്റ്റോര്‍ അധികൃതര്‍ പറയുന്നത്. പട്ടാപ്പകല്‍ ഇത്രയധികം ഫോണ്‍ മോഷ്ടിച്ചിട്ടും അത് ആരുടേയും ശ്രദ്ധയില്‍പെട്ടില്ലെന്നത് വളരെ അതിശയകരമാണ്.
എന്നിരുന്നാലും വിദഗ്ധനായ ആ മോഷ്ടാവിനെ ഒടുവില്‍ പൊലീസ് പൊക്കുക തന്നെ ചെയ്തു. ബെര്‍ക്ലി സ്വദേശിയായ ടൈലര്‍ മിംസ് എന്ന 22കാരനാണ് വീഡിയോയിലെ പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഗൂഢാലോചന, കവര്‍ച, സംഘടിത മോഷണം എന്നിങ്ങനെ മൂന്ന് കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയതെന്ന് പൊലീസ് പറഞ്ഞു. ഡബ്ലിനിലെ സാന്റാ റെയില്‍ ജയിലില്‍ തടവില്‍ കഴിയുന്ന യുവാവിനെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി.
ഇതൊന്നും ഗൗനിക്കാതെ അകടത്തുകയറിയ ഇയാള്‍ ഡിസ്‌പ്ലേയില്‍ വെച്ചിരുന്ന ഫോണുകള്‍ ഓരോന്നായി വളരെ വേഗത്തില്‍ വലിച്ചെടുത്ത് പോകറ്റിലേക്കിടാന്‍ തുടങ്ങി. തുടര്‍ന്ന് നടന്ന് പുറത്തിറങ്ങി പോകുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
ഇയാള്‍ പുറത്തിറങ്ങുമ്പോള്‍ ആപിള്‍ സ്റ്റോറിന് മുന്നില്‍ നിര്‍ത്തിയിട്ട പൊലീസ് കാറും വീഡിയോയില്‍ കാണാം. എന്നാല്‍, ആ സമയം പരിസരത്ത് തങ്ങളുടെ ഓഫീസര്‍മാര്‍ ഉണ്ടായിരുന്നില്ലെന്നാണ് സംഭവത്തെ കുറിച്ച് പിന്നീട് പൊലീസ് പ്രതികരിച്ചത്. പുറത്തിറങ്ങിയ യുവാവ് അജ്ഞാത വാഹനത്തില്‍ കയറി രക്ഷപ്പെടുന്നതും വീഡിയോയില്‍ കാണാം. നഷ്ടപ്പെട്ട ഫോണുകള്‍ക്ക് ആകെ 40 ലക്ഷത്തിലേറെ വില വരുമെന്നാണ് സ്റ്റോര്‍ അധികൃതര്‍ പറയുന്നത്. പട്ടാപ്പകല്‍ ഇത്രയധികം ഫോണ്‍ മോഷ്ടിച്ചിട്ടും അത് ആരുടേയും ശ്രദ്ധയില്‍പെട്ടില്ലെന്നത് വളരെ അതിശയകരമാണ്.
എന്നിരുന്നാലും വിദഗ്ധനായ ആ മോഷ്ടാവിനെ ഒടുവില്‍ പൊലീസ് പൊക്കുക തന്നെ ചെയ്തു. ബെര്‍ക്ലി സ്വദേശിയായ ടൈലര്‍ മിംസ് എന്ന 22കാരനാണ് വീഡിയോയിലെ പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഗൂഢാലോചന, കവര്‍ച, സംഘടിത മോഷണം എന്നിങ്ങനെ മൂന്ന് കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയതെന്ന് പൊലീസ് പറഞ്ഞു. ഡബ്ലിനിലെ സാന്റാ റെയില്‍ ജയിലില്‍ തടവില്‍ കഴിയുന്ന യുവാവിനെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി.
Keywords: Caught On Camera: Masked Man Steals 50 iPhones From US Apple Store In Broad Daylight, California, News, Robbery, Video, iPhones, Police, Court, CCTV, Social Media, World News.Apple store 🫣 robbery pic.twitter.com/K2iN2ZSSN5
— fix Apple 🍏 (@lipilipsi) February 7, 2024
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.