Fight With Girl | സീറ്റില്‍ ഇരിക്കാന്‍ പറഞ്ഞെങ്കിലും കേട്ടില്ല; ബസില്‍ 7-ാം ക്ലാസുകാരിയും ഡ്രൈവറും തമ്മില്‍ പൊരിഞ്ഞ അടി; വീഡിയോ വൈറല്‍
Oct 28, 2022, 14:53 IST
ADVERTISEMENT
വാഷിങ്ടന്‍: (www.kvartha.com) സീറ്റില്‍ ഇരിക്കാന്‍ പറഞ്ഞെങ്കിലും കേട്ടില്ല. തുടര്‍ന്ന് ബസില്‍ ഏഴാം ക്ലാസുകാരിയും ഡ്രൈവറും തമ്മില്‍ പൊരിഞ്ഞ അടി. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. യുഎസിലെ ഡിട്രോയിറ്റിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ചയാണ് വീഡിയോ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്.
സംഭവത്തെ തുടര്‍ന്ന് ബസ് ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു. പെണ്‍കുട്ടിയോട് ഇരിക്കാന്‍ പറഞ്ഞെങ്കിലും അനുസരിച്ചില്ലെന്നും പകരം തന്നെ അടിക്കുകയായിരുന്നുവെന്നും ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞു.
ബസിനു പുറത്തുനിന്ന സഹോദരന് കൈവീശി കാണിക്കുന്നതിനിടെ വിദ്യാര്‍ഥിനിയുടെ തോളില്‍ തട്ടി ഡ്രൈവര്‍ ഇരിക്കാന്‍ പറഞ്ഞതാണ് പ്രശ്‌നത്തിനു തുടക്കം. പിന്നീട് ഇരുവരും പരസ്പരം ആഞ്ഞടിക്കുകയും നിലത്തുവീഴുന്നതും വീഡിയോയില്‍ കാണാം.
സംഭവത്തെ തുടര്‍ന്ന് ബസ് ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു. പെണ്‍കുട്ടിയോട് ഇരിക്കാന്‍ പറഞ്ഞെങ്കിലും അനുസരിച്ചില്ലെന്നും പകരം തന്നെ അടിക്കുകയായിരുന്നുവെന്നും ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞു.
എന്നാല്‍ ഡ്രൈവറാണ് ആദ്യം തനിക്ക് നേരെ തിരിഞ്ഞതെന്നാണ് 12 കാരിയായ പെണ്‍കുട്ടി പറയുന്നത്. ബസിനകത്ത് മറ്റൊരാള്‍ പകര്‍ത്തിയ ദൃശ്യം നിമിഷനേരം കൊണ്ടാണ് സോഷ്യല്‍മിഡിയ കീഴടക്കിയത്.
Keywords: Caught On Camera: Bus Driver In US Gets Into A Fight With 12-Year-Old Student, Washington, News, Video, Social Media, Suspension, Girl, World.Detroit school bus driver suspended after fight with a student. pic.twitter.com/B74ZJ299Qw
— Laugh Out Loud TV🍿🔞 | 200k followers ??? (@ImJokedTfOut) October 27, 2022

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.