ഇരു നിറത്തിൽ മുഖമുള്ള 'ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റി' പൂച്ചയ്ക്ക് പിറന്നത് തന്റെ മുഖത്തെ ഇരു ഭാഗത്തെയും നിറമുള്ള കുട്ടികള്‍

 


ADVERTISEMENT

ബ്രിട്ടന്‍: (www.kvartha.com 22.06.2020) ഇരു നിറ മുഖമുള്ള പൂച്ചയ്ക്ക് പിറന്നത് തന്റെ മുഖത്തിന്റെ ഇരു ഭാഗത്തെയും നിറമുള്ള കുട്ടികള്‍. ബ്രിട്ടനില്‍ കഴിയുന്ന ഫ്രഞ്ച് പൂച്ചയായ നാര്‍ണിയയാണ് ഈ വ്യത്യസ്ഥന്‍. നാര്‍ണിയയുടെ മുഖത്തിന്റെ ഒരു പകുതി ചാരനിരത്തിലും മറുപകുതി കറുപ്പ് നിറത്തിലുമാണ്. ഈ നിറവ്യത്യാസവും അവന്റെ നീലക്കണ്ണുമാണ് അവനെ വ്യത്യസ്ഥനാക്കുന്നത്. നീലക്കണ്ണുകള്‍ കറുത്തപൂച്ചകള്‍ക്കുണ്ടാകുന്നത് അപൂര്‍വ്വമാണെന്ന് തെളിഞ്ഞതാണ്.

ഇരു നിറത്തിൽ മുഖമുള്ള 'ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റി' പൂച്ചയ്ക്ക് പിറന്നത് തന്റെ മുഖത്തെ ഇരു ഭാഗത്തെയും നിറമുള്ള കുട്ടികള്‍

ആണ്‍ പൂച്ചകളില്‍ ഭ്രൂണാവസ്ഥയില്‍ ഒരു അധിക പുരുഷ ഹോര്‍മോണ്‍ ഉണ്ടാവുന്നതാണ് ഇത്തരം അപൂര്‍വ്വ നിറവ്യത്യാസത്തിന് കാരണമാവാറുള്ളത്. ഇതിനെ കിമോറ എന്നാണ് പറയുക. എന്നാല്‍ നാര്‍ണിയയ്ക്ക് കിമോറ അല്ലെന്ന് അവന്റെ ഉടമയായ സ്റ്റെഫാനി നടത്തിയ ഡി എന്‍ എ ടെസ്റ്റില്‍ തെളിഞ്ഞിരുന്നു.

ഇപ്പോള്‍ നാര്‍ണിയക്ക് പിറന്ന കുട്ടികളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ചാരനിരത്തിലുള്ള ഫീനിക്‌സും കറുപ്പുനിറത്തിലുള്ള പ്രാഡയുമാണ് ജനഹൃദയങ്ങള്‍ കീഴടക്കിക്കൊണ്ടിരക്കുന്നത്. അച്ഛന്റെ ഇരു നിറമാണ് കുട്ടികള്‍ക്കും ലഭിച്ചത്. നാര്‍ണിയയുടെ ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് അക്കൗണ്ടുകള്‍ക്ക് ലക്ഷക്കണക്കിന് ഫോളോവര്‍മാരും ആരാധകരുമുണ്ട്. എന്നാൽ ഇൻസ്റ്റാഗ്രാമിൽ ബെല്ല എന്ന പൂച്ചയുടെ ചിത്രങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും അമ്മപ്പൂച്ച ആരെന്ന കാര്യം റിപോർട്ടുകളിലില്ല.


Keywords: World, News, Viral, Instagram, Twins, YouTube, Animals, France, Britain, Cat, Cat With Two-Tone Face Fathers Kittens In Each Of His Colours.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia