ഫിഡല്‍ കാസ്‌ട്രോ ക്യൂബയിലെ ക്രൂരനായ സേച്ഛാധിപതിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്

 


വാഷിംഗ്ടണ്‍: (www.kvartha.com 27.11.2016) ക്യൂബയിലെ ക്രൂരനായ സ്വേച്ഛാധിപതി ആയിരുന്നു ഫിഡല്‍ കാസ്‌ട്രോ എന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . ഫിഡല്‍ കാസ്‌ട്രോയുടെ മരണം ക്യൂബയെ സ്വാതന്ത്രത്തിലേക്ക് നയിക്കുമെന്നും ട്രംപ് പറഞ്ഞു. ആറ് പതിറ്റാണ്ടോളം ക്യൂബയെ സ്വന്തം കാല്‍ക്കീഴിലാക്കിയ ഫിഡല്‍ ക്രൂരനായ സേച്ഛാധിപധിയായിരുന്നു, അദ്ദേഹത്തിന്റെ മരണത്തോടെ ക്യൂബയ്ക്ക് സമ്പത് സമൃദ്ധിയുടെ പുതിയൊരു യുഗം ലഭിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഫിഡലിന്റെ മരണ വാര്‍ത്തയറിഞ്ഞതിനു പിന്നാലെ ഫിഡല്‍ കാസ്‌ട്രോ മരിച്ചു എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ് . എന്നാല്‍ പിന്നീട് നടത്തിയ വിശദമായ പ്രസ്താവനയിലാണ് ട്രംപ് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ആറു പതിറ്റാണ്ടുകാലം ജനങ്ങളെ അടിച്ചമര്‍ത്തിയാണ് ഫിഡല്‍ രാജ്യം ഭരിച്ചതെന്നും കൊള്ളയും ദാരിദ്രവും മനുഷ്യാവകാശ ലംഘനങ്ങളുമാണ് ഫിഡല്‍ തന്റെ ഭരണ കാലത്തിനിടെ കാഴ്ച വച്ചിട്ടുള്ളതെന്നുമാണ് ട്രംപിന്റെ അഭിപ്രായപ്രകടനം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia