ലണ്ടനില്‍ വൃദ്ധര്‍ക്ക് ചികിത്സ നിഷേധിച്ചാല്‍ കേസ്

 


ലണ്ടനില്‍ വൃദ്ധര്‍ക്ക് ചികിത്സ നിഷേധിച്ചാല്‍ കേസ്
ലണ്ടന്‍ : ലണ്ടനില്‍ വൃദ്ധര്‍ക്ക് ചികിത്സ നിഷേധിച്ചാല്‍ കേസ്. പ്രായമേറി യതുകൊണ്ട് എന്‍ എച്ച് എസ് ആശുപത്രികളില്‍ വൃദ്ധര്‍ക്ക് ചികിത്സ നിഷേധിക്കുന്നത് പതിവായിരിക്കുകയാണ്. ഇത് നിയമംമൂലം നിരോധിക്കാനാണ് തീരുമാനം. ഒക്ടോബര്‍ മുതല്‍ എന്‍ എച്ച് എസ് ജീവനക്കാരില്‍നിന്ന് പരിഗണന ലഭിച്ചില്ലെങ്കില്‍ വൃദ്ധര്‍ക്ക് കേസ് കൊടുക്കാന്‍ അവകാശവുമുണ്ടെന്ന നിയമഭേദഗതി നടത്തിയതായി കെയര്‍ സര്‍വീസസ് മന്ത്രി പോള്‍ ബഴ്‌സ്‌റ്റോ പറഞ്ഞു.

വൃദ്ധരോഗികള്‍ക്ക് പതിവായി ചെയ്യുന്ന ഓപ്പറേഷനുകള്‍, ടെസ്റ്റുകള്‍, സ്‌കാനുകള്‍ എന്നിവ നിഷേധിച്ചാല്‍ അതാത് ജീവനക്കാര്‍ക്കെതിരെയോ ട്രസ്റ്റുകള്‍ക്കെതിരെയോ മന്ത്രിമാര്‍ക്കെതിരെയോ നിയമനടപടികള്‍ ആരംഭിക്കാമെന്നപ്രഖ്യാപനം ഉടനുണ്ടാകും. വൃദ്ധരോഗികളെ ആശുപത്രിവാര്‍ഡുകളില്‍ മാന്യമായി ചികിത്സിച്ചില്ലെങ്കില്‍ അവര്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ കോടതിയിലെത്തി നഷ്ടപരിഹാരം ആവശ്യപ്പെടാം.

ക്യാന്‍സര്‍, ഹൃദയസംബന്ധമായ തകരാറുകള്‍, സ്‌ട്രോക്കുകള്‍ എന്നിവ ബാധിച്ച വൃദ്ധരോഗികള്‍ക്ക് പ്രായാധിക്യംമൂലം ചികിത്സ നിഷേധിക്കുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. രോഗികളെ കാണുന്നതിനുമുമ്പ് അവരുടെ ജനനത്തീയതി നോക്കിയശേഷമാണ് ചികിത്സ ആവശ്യമാണോ അല്ലയോ എന്ന നിശ്ചയിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയിരുന്നു. എന്‍ എച്ച് എസ് ആശുപത്രികളില്‍ ഭക്ഷണവും വെള്ളവുമില്ലാതെ വൃദ്ധരോഗികള്‍ നരകിക്കുകയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പുതിയ നിയമപ്രകാരം മുതിര്‍ന്ന രോഗികള്‍ക്ക് ശരിയായ പരിശോധനയും ചികിത്സയും നല്‍കേണ്ടത് ഡോക്ടര്‍മാരും നേഴ്‌സുമാരും ഉള്‍പ്പെടെയുള്ള ആശുപത്രി ജീവനക്കാരുടെ ഉത്തരവാദിത്തമായി മാറ്റി.


Keywords: Police case, London, Nurse, World, Treatment 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia