Car Accident | അമിതവേഗതയില്‍ എത്തിയ കാര്‍ കലുങ്കില്‍ തട്ടി ഉയര്‍ന്നുപൊങ്ങി വീടിന്റെ രണ്ടാംനിലയിലേക്ക് പാഞ്ഞുകയറി അപകടം; ഡ്രൈവര്‍ക്ക് പരുക്ക്; ചിത്രങ്ങള്‍ വൈറല്‍
Aug 8, 2023, 20:47 IST
ADVERTISEMENT
പെന്‍സില്‍വാനിയ: (www.kvartha.com) അമിതവേഗതയില്‍ എത്തിയ കാര്‍ കലുങ്കില്‍ തട്ടി ഉയര്‍ന്നുപൊങ്ങി വീടിന്റെ രണ്ടാംനിലയിലേക്ക് പാഞ്ഞുകയറി അപകടം. പെന്‍സില്‍വാനിയയില്‍ ഞായറാഴ്ച വൈകിട്ട് മൂന്നേകാലോടെയായിരുന്നു അവിശ്വസനീയമായ സംഭവം നടന്നത്. അപകടത്തില്‍ പരുക്കേറ്റ ഡ്രൈവറെ രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിതവേഗത്തില്‍ എത്തിയ കാര്‍ വീടിനു സമീപത്തുള്ള കലുങ്കില്‍ തട്ടിയാണ് ഉയര്‍ന്നുപൊങ്ങി രണ്ടാംനിലയില്‍ ഇടിച്ചു നിന്നത്.
അപകട വിവരമറിഞ്ഞ് ദുരന്തനിവാരണ പ്രവര്‍ത്തകരെത്തി ട്രകിന്റെ സഹായത്തോടെയാണ് കാര്‍ രണ്ടാം നിലയില്‍നിന്ന് താഴെയിറക്കിയത്. ഏകദേശം മൂന്നുമണിക്കൂറെടുത്താണ് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്. രക്ഷാപ്രവര്‍ത്തകര്‍ തന്നെയാണ് ഡ്രൈവറെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപകടത്തില്‍ എത്രത്തോളം നാശനഷ്ടം ഉണ്ടായി എന്നകാര്യത്തില്‍ വ്യക്തമായ കണക്കുകള്‍ ലഭ്യമല്ല.
Keywords: Car Crashes Into Second Floor Of US Home, Pics Of It Dangling From Roof Go Viral, Pennsylvania, News, Car Crashes Into Second Floor Of US Home, Driver Injured, Hospitalized, Social Media, Comment, Photos, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

