ദക്ഷിണ കൊറിയന്‍ കപ്പല്‍ ദുരന്തം: ക്യാപ്റ്റന്‍ അറസ്റ്റില്‍

 


സിയോള്‍: (www.kvartha.com 19.04.2014) ദക്ഷിണ കൊറിയന്‍ കടല്‍ തീരത്ത് ബുധനാഴ്ച മുങ്ങിയ  സിവോള്‍ എന്ന കപ്പലിന്റെ ക്യാപ്റ്റന്‍ അറസ്റ്റില്‍. ശനിയാഴ്ച പുലര്‍ച്ചെയാണ് ക്യാപ്റ്റനെ അറസ്റ്റ് ചെയ്തത്. പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ക്യാപ്റ്റന്‍ ലീ ജൂണ്‍ സിയോക് കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് .

ക്യത്യനിര്‍വ്വഹണത്തിലെ വീഴ്ച, സമുദ്ര നിയമങ്ങളുടെ ലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ അപകടമുണ്ടായ ഉടനെ യാത്രക്കാരെ കപ്പലില്‍ നിന്നും ഒഴിപ്പിക്കാത്തത് അവര്‍ പരിഭ്രാന്തരാകുമെന്ന് കരുതിയാണെന്ന് ലീ പറഞ്ഞു.

ദക്ഷിണ കൊറിയന്‍ കപ്പല്‍ ദുരന്തം: ക്യാപ്റ്റന്‍ അറസ്റ്റില്‍വടക്കുപടിഞ്ഞാറന്‍ തുറമുഖമായ ഇഞ്ചിയോണില്‍നിന്ന് വിനോദസഞ്ചാര ദ്വീപായ ജെജുവിലേക്ക് 475 ഉല്ലാസ യാത്രക്കാരുമായാണ് സിവോള്‍ പുറപ്പെട്ടത്.

യാത്രക്കാരില്‍ ഭൂരിഭാഗവും ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരുമായിരുന്നു. അതേസമയം കപ്പല്‍ അപകടത്തില്‍ താന്‍ ദു:ഖിക്കുന്നുവെന്നും അപകടത്തില്‍ മരിച്ചവരുടെ കുടുംബാഗങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും ലീ പറഞ്ഞു.

475 യാത്രക്കാരില്‍ 174 പേരെ രക്ഷപ്പെടുത്തിയിരുന്നു. 29 പേര്‍ മരിച്ചതായി ഔദ്യോഗികമായി
സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നു മൃതദേഹങ്ങള്‍ ബോട്ടിനകത്തുനിന്നും കണ്ടെത്തിയിരുന്നു. ദുരന്തമുണ്ടായപ്പോള്‍ ജനല്‍ വഴി രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ ബോട്ടിനകത്ത് കുടുങ്ങിയതാണെന്നാണ് സംശയിക്കുന്നത്. കാണാതായ 273 പേര്‍ക്ക് വേണ്ടിയുളള തിരച്ചില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കയാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Captain, two crew members arrested in South Korea ferry disaster, Passengers, Family, Dead Body, Boat Accident, Missing, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia