കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കഞ്ചാവിന് സാധിക്കുമെന്ന കണ്ടെത്തലുമായി കനേഡിയന്‍ ശാസ്ത്രസംഘം; പഠനഫലത്തില്‍ തങ്ങള്‍ ഞെട്ടിപ്പോയെന്ന് ഗവേഷകന്‍; തെളിവില്ലെന്ന് ഡബ്ല്യു എച് ഒ
Jan 15, 2022, 16:15 IST
വാഷിംഗ്ടന്‍: (www.kvartha.com 15.01.2022) കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കഞ്ചാവിന് സാധിക്കുമെന്ന കണ്ടെത്തലുമായി കനേഡിയന്‍ ശാസ്ത്രസംഘം. 2021 ഏപ്രിലില്‍ 13-ഓളം കഞ്ചാവ് ചെടികളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്നും കനേഡിയന്‍ ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. പഠനഫലത്തില്‍ തങ്ങള്‍ ഞെട്ടിപ്പോയെന്ന് ലെത് ബ്രിഡ്ജ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരില്‍ ഒരാളായ ഓള്‍ഗ കോവല്‍ ചുക് പറഞ്ഞതായി ന്യൂയോര്‍ക് പോസ്റ്റ് റിപോര്‍ട് ചെയ്യുന്നു.
കഞ്ചാവ് ഉപയോഗിച്ചുള്ള ചികിത്സയെ കുറിച്ച് ഗവേഷണം നടത്തുന്ന പാത്വേ, സ്വീഷ് ഇങ്ക് എന്നിവയുമായി സഹകരിച്ചാണ് പഠനം നടത്തിയത്. ശരീരത്തിനുള്ളിലേക്ക് കൊറോണ വൈറസുകള്‍ക്ക് പ്രവേശനമൊരുക്കുന്ന പ്രോടിനുകളെ കഞ്ചാവിന് നിശ്ചലമാക്കാനാകുമെന്നാണ് ഈ ശാസ്ത്രസംഘം ഓണ്‍ലൈന്‍ ജേണലായ പ്രീ പ്രിന്റ്‌സില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ പറയുന്നത്.
കഞ്ചാവിന്റെ സാന്നിധ്യം വൈറസിന്റെ ശരീരകോശങ്ങളിലേക്കുള്ള കടന്നുകയറ്റം 70 ശതമാനം വരെ കുറയ്ക്കുമെന്നും ഇത്തരത്തില്‍ അണുബാധ 70 ശതമാനം മുതല്‍ 80 ശതമാനം വരെ കുറയ്ക്കാന്‍ പറ്റുന്ന മറ്റ് മരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും ഇവര്‍ പറയുന്നു.
അതേസമയം കഞ്ചാവ് കൊറോണ വൈറസിനെ നശിപ്പിക്കുമെന്നതിന് തെളിവുകളൊന്നുമില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. പുകവലി വൈറസ് പടര്‍ത്തുന്നതാണെന്നും അമേരികന്‍ ശ്വാസകോശ അസോസിയേഷന്‍ വിശദീകരിച്ചു.
കഞ്ചാവ് ഉപയോഗിക്കുന്നത് ശ്വാസകോശത്തെ തകരാറിലാക്കുകയും രോഗപ്രതിരോധ വ്യവസ്ഥയെ താറുമാറാക്കുകയും ചെയ്യും. കഞ്ചാവ് വായുസഞ്ചാരത്തിന് ക്ഷതമേല്‍പിക്കുന്നതിന് പുറമെ ന്യൂമോണിയ പോലുള്ള വായുമാര്‍ഗ അണുബാധയ്ക്കുള്ള സാധ്യതയും വര്‍ധിപ്പിക്കുമെന്ന് സെന്റര്‍ ഫോര്‍ മെഡിസിനിലെ മൈകല്‍ ജി ഡിഗ്രൂട് പറയുന്നു.
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കഞ്ചാവിന് കഴിയില്ല, എന്നാല്‍ നാഷനല്‍ സെന്റര്‍ ഫോര്‍ കോംപ്ലിമെന്ററി ആന്‍ഡ് ഇന്റഗ്രേറ്റിവ് ഹെല്‍ത് നടത്തിയ പഠനത്തില്‍ കഞ്ചാവ് കാന്‍സര്‍ കീമോതെറാപ്പിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഓക്കാനം, ഛര്‍ദി, എച് ഐ വി/ എയ്ഡ്‌സ് എന്നിവയുമായി ബന്ധപ്പെട്ട വിശപ്പ്, ഭാരം കുറയ്ക്കല്‍ എന്നിവയ്ക്ക് കന്നാബിനോയിഡുകള്‍ അടങ്ങിയ മരുന്നുകള്‍ സഹായകമാകും.
Keywords: Cannabis compounds can keep Covid-19 virus from entering human cells, but vaping and smoking weed won’t, claims study, Washington, News, Health, Health and Fitness, COVID-19, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.