കാനഡയില്‍ കോവിഡ് നിയന്ത്രണം ശക്തമാക്കിയതോടെ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം; ജസ്റ്റിന്‍ ട്രൂഡോയെ രഹസ്യ സങ്കേതത്തിലേക്ക് മാറ്റിയതായി റിപോര്‍ട്

 



ഒടാവ: (www.kvartha.com 31.01.2022) കാനഡയില്‍ കോവിഡ് നിയന്ത്രണം കര്‍ശനമാക്കിയതോടെ പ്രതിഷേധം ശക്തം. ഇതിനിടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ രഹസ്യ സങ്കേതത്തിലേക്ക് മാറ്റിയതായി റിപോര്‍ട്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പെടുത്തിയ നിയന്ത്രണങ്ങള്‍ രാജ്യത്ത് രൂക്ഷമായ പ്രതിഷേധങ്ങളിലേക്ക് വഴി തെളിച്ചതിന് പിന്നാലെയാണ് ടൊറന്റോയിലെ ഔദ്യോഗിക വസതിയില്‍ നിന്ന് കുടുംബവുമൊന്നിച്ച് ട്രൂഡോ രഹസ്യ കേന്ദ്രത്തിലേക്ക് താമസം മാറിയതെന്നാണ് വിവരം.

രാജ്യാതിര്‍ത്തി കടക്കാന്‍ ട്രെക് ഡ്രൈവര്‍മാര്‍ക്ക് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് ട്രെക് ഡ്രൈവര്‍മാരാണ് രാജ്യ തലസ്ഥാനത്ത് ശനിയാഴ്ച പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധം അക്രമാസക്തമാകുമോയെന്ന് ആശങ്കയുണ്ടെന്ന് ജസ്റ്റിന്‍ ട്രൂഡോ വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

കാനഡയില്‍ കോവിഡ് നിയന്ത്രണം ശക്തമാക്കിയതോടെ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം; ജസ്റ്റിന്‍ ട്രൂഡോയെ രഹസ്യ സങ്കേതത്തിലേക്ക് മാറ്റിയതായി റിപോര്‍ട്


കോവിഡ് നിയന്ത്രണങ്ങളും വാക്‌സിന്‍ നിബന്ധനയും മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു ട്രെക് ഡ്രൈവര്‍മാരുടെ പ്രതിഷേധമെന്നാണ് കനേഡിയന്‍ ബ്രോഡ് കാസ്റ്റിംഗ് കോര്‍പറേഷന്‍ റിപോര്‍ട് ചെയ്യുന്നത്. 

കുട്ടികളും കുടുംബവുമൊന്നിച്ചായിരുന്നു പ്രതിഷേധക്കാരില്‍ ഏറിയ പങ്കും രാജ്യ തലസ്ഥാനത്തേക്ക് എത്തിയത്. പ്രതിഷേധം അതിര് വിടുമെന്ന സൂചനകളെ തുടര്‍ന്നാണ് പ്രധാനമന്ത്രിയെ രഹസ്യ സങ്കേതത്തിലേക്ക് മാറ്റിയതെന്നാണ് വിവരം.

Keywords:  News, World, International, Prime Minister, COVID-19, Report, Family, Canadian PM, Family Moved To Secret Location Amid Protests: Reports
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia