Jobs | കനേഡിയൻ സർക്കാർ ജോലിക്ക് സുവർണാവസരം! ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു; വാർഷിക ശമ്പളം 43-55 ലക്ഷം രൂപ

 


ADVERTISEMENT

ഒട്ടാവ: (www.kvartha.com) കാനഡയുടെ ഇമിഗ്രേഷൻ, അഭയാർഥി, പൗരത്വ (IRCC) വകുപ്പിലെ വിദേശ സേവന വിഭാഗത്തിൽ ജോലിക്ക് അവസരം. 72,292 ഡോളർ (43,47,135 രൂപ) മുതൽ 91,472 ഡോളർ (55,00,486 രൂപ) വരെയുള്ള വാർഷിക ശമ്പള പാക്കേജുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. താൽപര്യവും യോഗ്യതയുമുള്ള ഉദ്യോഗാർഥികൾക്ക് കാനഡ സർക്കാർ വെബ്സൈറ്റിൽ അപേക്ഷിക്കാം.

Jobs | കനേഡിയൻ സർക്കാർ ജോലിക്ക് സുവർണാവസരം! ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു; വാർഷിക ശമ്പളം 43-55 ലക്ഷം രൂപ

ഇന്ത്യ, ചൈന, ഫിലിപ്പീൻസ്, മെക്സിക്കോ, തുർക്കി, സെനഗൽ എന്നിവിടങ്ങളിൽ ജീവനക്കാരെ നിയമിക്കും. ഓരോ രണ്ട് - നാല് വർഷത്തിലും വിവിധയിടങ്ങളിലേക്ക് മാറ്റി നിയമനത്തിന് സാധ്യതയുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർ ആപ്ലിക്കേഷൻ പ്രോസസിഗ്, റിസ്ക് അസസ്മെന്റ്, എൻഗേജ്മെന്റ്, മൈഗ്രേഷൻ ഡിപ്ലോമസി ആക്റ്റിവിറ്റികൾ തുടങ്ങിയ പ്രവർത്തനങ്ങളിൽ പങ്കെടുക്കേണ്ടതാണ്.

അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് കാനഡയുടെ നിയമനിർമാണത്തെക്കുറിച്ച് ആഴത്തിലുള്ള അറിവും ആഗോളതലത്തിൽ കാനഡയുടെ താൽപര്യങ്ങളെ പ്രതിനിധീകരിക്കുന്നതിന് ആവശ്യമായ കഴിവും നേതൃത്വപരമായ കഴിവുകളും ഉണ്ടായിരിക്കണമെന്ന് വെബ്‌സൈറ്റിൽ പറയുന്നു. ഉദ്യോഗാർത്ഥികൾ ദ്വിഭാഷകളായിരിക്കണം, അതായത്, ഇംഗ്ലീഷിലും ഫ്രഞ്ചിലും പ്രാവീണ്യമുള്ളവരായിരിക്കും. ദ്വിഭാഷയല്ലെങ്കിൽ, അവർക്ക് ഭാഷാ പരിശീലനം നൽകും.
Aster_MIMS


അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ബാച്ചിലേഴ്സ് ബിരുദമാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കുക. തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജൂൺ 30 ആണ്. അപേക്ഷിക്കാൻ ഔദ്യോഗിക വെബ്സൈറ്റ്: emploisfp-psjobs(dot)cfp-psc(dot)gc(dot)ca സന്ദർശിക്കുക.

Keywors: Canada, Government, Job, Application, Salary, India, Dollar, Package, Website, News, World, Latest-News, Top-Headlines,  Canadian govt is hiring! Applications invited from India, other countries; salary Rs 43-55 lakhs.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Hub
Web Desk Hub

154168 Articles

Tags

Share this story

wellfitindia