ഇസ്ലാമോഫോബിയയെ ചെറുക്കുന്നതിന് പ്രത്യേക പ്രതിനിധിയെ നിയമിക്കുമെന്ന് കാനഡ; നിർണായക ചുവടുവെയ്‌പ്പെന്ന് സർകാർ; മുസ്ലീകളെ സമൂഹത്തിൽ സുരക്ഷിതമാക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

 


ഒടാവ: (www.kvartha.com 30.01.2022) രാജ്യത്ത് ഇസ്ലാമോഫോബിയയെ ചെറുക്കുന്നതിന് പ്രത്യേക പ്രതിനിധിയെ നിയമിക്കുമെന്ന് കനേഡിയൻ ഗവൺമെന്റ് പ്രഖ്യാപിച്ചു. 'ഇസ്ലാമോഫോബിയ അംഗീകരിക്കാനാവില്ല. ഈ വിദ്വേഷം അവസാനിപ്പിക്കുകയും കാനഡയിലെ മുസ്ലീകളെ സമൂഹത്തിൽ സുരക്ഷിതമാക്കുകയും വേണം. അതിന് സഹായിക്കുന്നതിന്, ഇസ്ലാമോഫോബിയയെ ചെറുക്കുന്നതിന് ഒരു പ്രത്യേക പ്രതിനിധിയെ നിയമിക്കാൻ ഉദ്ദേശിക്കുന്നു' - പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ട്വീറ്റ് ചെയ്തു.
             
ഇസ്ലാമോഫോബിയയെ ചെറുക്കുന്നതിന് പ്രത്യേക പ്രതിനിധിയെ നിയമിക്കുമെന്ന് കാനഡ; നിർണായക ചുവടുവെയ്‌പ്പെന്ന് സർകാർ; മുസ്ലീകളെ സമൂഹത്തിൽ സുരക്ഷിതമാക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ
             
2017 ജനുവരി 29 ന് ക്യൂബക്‌സിറ്റിയിലെ മുസ്‌ലിം പള്ളിയില്‍ വെടിവെപ്പ് നടത്തി ആറു പേരെ കൊലപ്പെടുത്തിയ സംഭവത്തിന്റെ അഞ്ചാം വാർഷികം കഴിഞ്ഞ ദിവസം ദേശീയ സ്‌മരണ ദിനമായി ആചരിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം.

'ഈ വർഷം, ഈ ഭീകരപ്രവർത്തനത്തിന്റെ അഞ്ച് വർഷം തികയുന്ന വേളയിൽ, കാനഡയിലെ ഗവൺമെന്റ് കാനഡയിലുടനീളമുള്ള മുസ്ലീം സമുദായങ്ങൾക്കൊപ്പം നിൽക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു, ഇസ്‌ലാമോഫോബിയയെയും വിദ്വേഷം ഉണർത്തുന്ന അക്രമത്തെയും അപലപിക്കാനും നേരിടാനും നടപടിയെടുക്കാനുള്ള പ്രതിജ്ഞാബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്നു' - സർകാരിന്റെ പ്രസ്താവനയിൽ പറഞ്ഞു.

2021 ജൂലൈയിൽ നടന്ന ഇസ്‌ലാമോഫോബിയയെക്കുറിച്ചുള്ള വെർച്വൽ ദേശീയ ഉച്ചകോടിയിൽ മുന്നോട്ട് വച്ച ശുപാർശകളിലൊന്നാണ് പ്രത്യേക പ്രതിനിധി നിയമനം. ഇസ്‌ലാമോഫോബിയയെ അതിന്റെ എല്ലാ രൂപത്തിലും നേരിടാനുള്ള കാനഡയുടെ വംശീയ വിരുദ്ധ തന്ത്രത്തിന്റെ ഭാഗമായുള്ള അധിക ചുവടുവയ്പ്പാണിതെന്നും സർകാർ വൃത്തങ്ങൾ അറിയിച്ചു. പ്രത്യേക പ്രതിനിധിയുടെ ചുമതലയെയും മറ്റുകാര്യങ്ങളെ കുറിച്ചുള്ള വിശദാംശങ്ങളും ഉടൻ പുറത്തുവിടും.


Keywords:  News, World, Top-Headlines, Country, Prime Minister, Muslim, Social Media, Government, Canada, Islamaphobia, Canada to appoint representative to fight Islamaphobia.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia